പച്ചക്കറികളുടെയും, പലചരക്ക് സാധനങ്ങളുടെയും, മത്സ്യത്തിന്റെയും, മാംസത്തിന്റെയും അമിത വിലക്കയറ്റത്തിൽ ദുരിതത്തിലായി ജനങ്ങൾ
പച്ചക്കറികളുടെയും, പലചരക്ക് സാധനങ്ങളുടെയും, മത്സ്യത്തിന്റെയും, മാംസത്തിന്റെയും അമിത വിലക്കയറ്റത്തിൽ ദുരിതത്തിലായി ജനങ്ങൾ.
പച്ചക്കറികളുടെയും, പലചരക്ക് സാധനങ്ങളുടെയും, മത്സ്യത്തിന്റെയും, മാംസത്തിന്റെയും അമിത വിലക്കയറ്റത്തിൽ ദുരിദത്തിലായി ജനങ്ങൾ.
ഇടുക്കി ജില്ലയിൽ ഭൂരിപക്ഷവും കൂലി പണിക്കാരും, കൃഷിപണിക്കാരുമാണ് സ്ഥിരതാമസക്കാരായി ഉള്ളത്.
വേനൽ കടുത്തതോടെ കൃഷികൾ മുഴുവൻ നശിച്ചു.
കൂലി പണിയും ഇല്ലാതായി.
ഓരോ ദിവസവും വളരെ ബുദ്ധിമുട്ടിയാണ് സാധരണ ജനങ്ങൾ ജീവിക്കുന്നത്. അതിനിടയിലാണ് പച്ചക്കറികളുടെയും, പലചരക്ക് സാധനങ്ങളുടെയും, മത്സ്യത്തിന്റെയും, മാംസത്തിന്റെയും അമിത വില കയറ്റം ജനങ്ങളെ ദുരിതത്തിൽ ആക്കിരിക്കുന്നത്.
കൂലിപ്പണി ഇല്ലാതായതോടെ പലരും തമിഴ്നാട്ടിലേക്ക് പണി തേടി പോകുകയും ചെയ്തു. ഇതിനിടെയാണ് പച്ചക്കറികളുടെയും, പലചരക്ക് സാധനങ്ങളുടെയും അമിത വിലകയറ്റം ഉണ്ടായിരിക്കുന്നത്. പച്ചമുളക്, പയർ, വെളുത്തുള്ളി, ചുവന്നുള്ളി, തക്കാളി എന്നിവയുടെ വില അമിതമായി വർധിച്ചു.
മത്സ്യത്തിന്റെയും, മാംസത്തിന്റെയും വില അമിതമായി കൂടി. അടിയന്തിരമായി വിലകയറ്റം നിയന്ത്രിക്കാനുള്ള നടപടികൾ അധികാരികൾ സ്വീകരിക്കണമെന്ന് ജനങ്ങൾ ആവശ്യപെട്ടു.