വ്യാജ പ്രചരണങ്ങൾക്ക് എതിരെ സി എസ് ഡി എസ്
ചേരമസാംബവ ഡെവലപ്പ്മെന്റ് സൊസൈറ്റി (സി എസ് ഡി എസ്)യുടെ പേരിൽ വ്യാജമായി യോഗങ്ങൾ വിളിച്ചു ചേർക്കുകയും സി എസ് ഡി എസിന്റെ രജിസ്ട്രേഷൻ നമ്പറും കൊടിയും ചിഹ്നങ്ങളും അനധികൃതമായി ഉപയോഗിക്കുന്നതും കാഞ്ഞിരപ്പള്ളി മുനിസിഫ് കോടതി തടഞ്ഞു.
എം എസ് സജിമോൻ (സജൻ), ഷിബു ജോസഫ്, ശ്രീകുമാർ പീരുമേട് തുടങ്ങിയവരെയും ഇവർ നിർദ്ദേശിയ്ക്കുന്ന ആളുകളെയുമാണ് സി എസ് ഡി എസിന്റെ പേരിൽ വ്യാജമായി പരിപാടികൾ നടത്തുന്നതിൽ നിന്നും കോടതി വിലക്കിയിട്ടുള്ളത്.
2013 മുതൽ രജിസ്ട്രേഷൻ നടത്തുകയും 2024 വരെ രജിസ്ട്രേഷൻ പുതുക്കി കെ കെ സുരേഷ് പ്രസിഡന്റ് ആയി പ്രവർത്തിച്ചു വരുന്ന സംഘടനയാണ് സി എസ് ഡി എസ്. കേരളത്തിലെ ആയിരം കുടുംബയോഗങ്ങളും ഇരുപത് താലൂക്ക് കമ്മിറ്റികളും അൻപത് പഞ്ചായത്ത് കമ്മിറ്റികളും പോഷക ഘടകങ്ങളും ഈ സംസ്ഥാന സമിതിയുമായി പ്രവർത്തിച്ചു വരുന്നതും ജന്മനാടായ വാഴൂരിൽ നെടുമാവിൽ ബഹുനില കെട്ടിടത്തോടെ സംസ്ഥാന കമ്മിറ്റി ഓഫീസും (അംബേദ്കർ ഭവൻ) പ്രവർത്തിക്കുന്ന സംഘടനയാണ് സി എസ് ഡി എസ്.
ഈ സംഘടനയിൽ നിന്നും സ്വയം രാജി വെച്ച് പോയവരും സംഘടന വിരുദ്ധ പ്രവർത്തനം മൂലം സംഘടനയിൽ നിന്നും പുറത്താക്കപ്പെട്ടവരുമായവർ സി എസ് ഡി എസിന്റെ പേരിൽ സമൂഹ മാധ്യമങ്ങളിൽ കൂടി പ്രചരണം നടത്തുകയും സംഘടനയുടെ പേരിൽ പണപ്പിരിവ് നടത്തുകയും ചെയ്തുവെന്ന് ബോധ്യപ്പെട്ടതിന്റെയും അടിസ്ഥാനത്തിൽ സംസ്ഥാന കമ്മിറ്റിയുടെ തീരുമാനപ്രകാരം കാഞ്ഞിരപ്പള്ളി മുനിസിഫ് കോടതിയിൽ നൽകിയ പരാതി അംഗീകരിച്ചുകൊണ്ടാണ് വ്യാജ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന എം എസ് സജൻ, ഷിബു ജോസഫ്, ശ്രീകുമാർ പീരുമേട് എന്നിവർക്കും ഇവരോടൊപ്പം നിൽക്കുന്ന ആളുകൾക്കും എതിരെ കോടതി വിധി വന്നതും ഇവരുടെ പ്രവർത്തനങ്ങൾ നിരോധിച്ചതും.
സംഘടനയ്ക്ക് എതിരെ നടക്കുന്ന വ്യാജ പ്രവർത്തങ്ങൾക്ക് എതിരെ നിയമ നടപടികൾ തുടർന്നും സ്വീകരിക്കുമെന്നും സംസ്ഥാന പ്രസിഡന്റ് കെ കെ സുരേഷ് അറിയിച്ചു.
പത്ര സമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് കെ കെ സുരേഷ്, ജനറൽ സെക്രട്ടറി സുനിൽ കെ തങ്കപ്പൻ, ട്രഷറർ പ്രവീൺ ജെയിംസ്, സെക്രട്ടറിമാരായ ലീലാമ്മ ബെന്നി, വിനു ബേബി, സംസ്ഥാന കമ്മിറ്റി അംഗങ്ങൾ ആയ സണ്ണി കണിയാമുറ്റം, മോബിൻ ജോണി, ഇടുക്കി ജില്ലയിൽ നിന്നുള്ള താലൂക്ക് കമ്മിറ്റി ഭാരവാഹികളായ കെ വി പ്രസാദ് പീരുമേട്, രാജൻ ലബ്ബക്കട, ബിനു ചാക്കോ കുമിളി,സണ്ണി തോമസ് അടിമാലി,സോമി മാത്യു തൊടുപുഴ തുടങ്ങിയവർ പങ്കെടുത്തു