ഓക്സിജന്‍ സിലിണ്ടര്‍ ഇറക്കുകൂലി തര്‍ക്കം ജില്ലാ കലക്ടറുടെ അദ്ധ്യക്ഷതയില്‍ ചേര്‍മ്പറില്‍ ചേര്‍ന്ന തൊഴിലാളി സംഘടന പ്രതിനിധികളുടെ യോഗത്തില്‍ ഒത്തുതീര്‍പ്പായി
ഇടുക്കി മെഡിക്കല്‍ കോളേജില്‍ ഡി ടൈപ്പ് ഓക്സിജന്‍ സിലിണ്ടര്‍ ഇറക്കുന്നതു സംബന്ധിച്ചുണ്ടായിരുന്ന കൂലിത്തര്‍ക്കം ജില്ലാ കലക്ടറുടെ അദ്ധ്യക്ഷതയില്‍ ചേര്‍മ്പറില്‍ ചേര്‍ന്ന തൊഴിലാളി സംഘടന പ്രതിനിധികളുടെ യോഗത്തില്‍ ഒത്തുതീര്‍പ്പായി. ഒത്തുതീര്‍പ്പ് വ്യവസ്ഥയനുസരിച്ച് ഇറക്കുകൂലി 60 രൂപയില്‍ നിന്ന് 40 രൂപയായി കുറയ്ക്കും. എന്നാല്‍ ആദ്യത്തെ 40 എണ്ണം വരെ ഡി ടൈപ്പ് സിലിണ്ടര്‍ ഇറക്കുന്നതിന് 60 രൂപ നിരക്കു തുടരും. 40 ന് മുകളിലേക്കുള്ള ഓരോ സിലിണ്ടറിനും 40 രൂപയായി നിശ്ചയിച്ചു. ഇറക്കുകൂലി കുടിശ്ശികയുള്ളത് ഉടന്‍ പുതിയ നിരക്കില്‍ നല്‍കാനും തീരുമാനമായി. ഡീന്‍കുര്യാക്കോസ് എം പി, വാഴൂര്‍ സോമന്‍ എം എല്‍ എ, ജില്ലാ വികസന കമ്മീഷണര്‍ അര്‍ജുന്‍ പാണ്ഡ്യന്‍, തൊഴിലാളി സംഘടനകളെ പ്രതിനിധീകരിച്ച് റോമിയോ സെബാസ്റ്റിയന്‍, പി.ഡി ജോസഫ്, ഇ.പി അശോകന്‍, ഡി എം ഒ ഡോ. എന്‍. പ്രിയ. ഡി പി എം ഡോ. സുജിത് സുകുമാരന്‍ എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു.