Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
മാതാപിതാക്കളുടെ കൈയില്‍നിന്ന് കുളത്തില്‍വീണ നാലു വയസ്സുകാരന് മരിച്ചു
മലപ്പുറം: നീന്തല്‍ പഠിപ്പിക്കുന്നതിനിടെ മാതാപിതാക്കളുടെ കൈയില്‍നിന്ന് കുളത്തില്‍ വീണ നാലു വയസ്സുകാരന് മരിച്ചു. കോട്ടക്കല്‍ ഇന്ത്യന്നൂര്‍ പുതുമനതെക്കെ മഠത്തില്‍ മഹേഷ്-ഗംഗാദേവി മക്കളുടെ മകന് ധ്യാന്‍ നാരായണനാണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ടാണ് അപകടം. വീടിനു സമീപത്തെ കുളത്തില്‍ മാതാപിതാക്കള്‍ നീന്തല്‍ പഠിപ്പിക്കുന്നതിനിടെ കുട്ടി കുളത്തിലേക്ക് വീഴുകയായിരുന്നു. ഉടന്‍ പുറത്തെടുത്ത് കോട്ടക്കലിലെ ആശുപത്രിയിലെത്തിച്ചു. ചികില്‍സയിലിരിക്കെ ഇന്ന് രാവിലെ 11ഓടെയാണ് മരണപ്പെട്ടത്.