Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
പരിസ്ഥിതി ദിനത്തിൽ ഫ്രണ്ട്സ് ഓഫ് കട്ടപ്പന സ്കൂളുകളിൽ ഫലവൃക്ഷ തൈ വിതരണം ചെയ്തു
പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് ഫ്രണ്ട്സ് ഓഫ് കട്ടപ്പന നേച്ചർ ക്ലബ്ബിൻ്റെ നേതൃത്വത്തിൽ “ഒരു തൈ നടാം തണലിനായി ” എന്ന ആശയവുമായ് ഹൈറേഞ്ച് മേഖലയിലെ വിവിധ സ്കൂളുകളിൽ വൃക്ഷത്തൈകൾ നൽകി. കണ്ണംപടി ഗവ സ്കൂളിൻ്റെ പരിസരത്ത് കേരളാ വനം വന്യജീവി വകുപ്പും ഫ്രണ്ട്സ് ഓഫ് കട്ടപ്പനയും സംയുക്ത്മായി ഫലവൃക്ഷ തൈകൾ നട്ടു. കാഞ്ചിയാർ ഗവ: സ്കൂൾ, മുരിക്കാട്ടു കുടി ഗവ : സ്കൂൾ, കോഴിമല ഗവ: സ്കൂൾ, മാട്ടുക്കട്ട ഗവ: സ്കൂൾ, വളകോട് ഗവ: സ്കൂൾ എന്നിവിടങ്ങളിൽ ഫല വൃക്ഷ തൈ നൽകി. ഫ്രണ്ട്സ് ഓഫ് കട്ടപ്പന നേച്ചർ ക്ലബ്ബ് പ്രസിഡൻ്റ് റോയി ജോർജ്,കൺവീനർ ഷനിൽ ഇ എസ് , ഫ്രണ്ട്സ് ഓഫ് കട്ടപ്പന പ്രസിഡൻ്റ് സിജോ എവറസ്റ്റ്, ചാരിറ്റി വിഭാഗം ചെയർമാൻ റ്റോമി ആനിക്കാമുണ്ട, വിദ്യാഭ്യാസ സഹായ നിധി ചെയർമ്മാൻ ശ്രീജിത്ത് മോഹൻ എന്നിവർ പ്രോഗ്രാമിന് നേതൃത്വം നൽകി