ലോക പരിസ്ഥിതി ദിനത്തിൽ കൂഴി ത്തൊളു ദീപ ഹൈസ്കുളിലെ കുട്ടികൾ പ്രകൃതി പഠന യാത്ര നടത്തി
ലോക പരിസ്ഥിതി ദിനത്തിൽ കൂഴി ത്തൊളു ദീപ ഹൈസ്കുളിലെ കുട്ടികൾ പ്രകൃതി പഠന യാത്ര നടത്തി. കമ്പംമെട്ടിന് സമീപത്തുള്ള മൊശപ്പാറ യിലെ കാടിൻ്റെ ഉള്ളിലൂടെയാണ് കുട്ടികൾ അദ്ധ്യാപകർക്കൊപ്പം യാത്ര നടത്തിയത്. വള്ളിക്കുടിലുകൾക്ക് ഉള്ളിലൂടെയുള്ള യാത്ര പ്രകൃതിയെ തൊട്ടറിഞ്ഞ് സ്നേഹിക്കുവാനുള്ള പ്രചോദനം നൽകുന്ന തായിരുന്നു . പരിസ്ഥിതി ദിന പരിപാടികൾ ക്ലാസ്സ് മുറികളിൽ നിന്നും മാറി കാടിൻ്റെ ഉള്ളിൽ ആയിരുന്നത് കുട്ടികൾക്ക് നവ്യ അനുഭവമായിരുന്നു. ദീപ ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ഫിലിപ്പ് സെബാസ്റ്റ്യൻ്റെ നേതൃത്യത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചത്.പരിസ്ഥിതി പ്രവർത്തകൻ കൂടിയായ സ്കൂൾ അദ്ധ്യാപകൻ ശ്രീ ഷിജോ തോണിയാങ്കൽ പരിസ്ഥിതി ദിന സന്ദേശം നൽകി. പരിസ്ഥിതി ദിന ക്വിസ്സ് മത്സരം, പ്രതിജ്ഞ്ഞ , പരിസര ശുചീകരണം. എന്നിവ പരിപാടിയുടെ ഭാഗമായി നടന്നു. കരുണാപുരം ഗ്രാമ പഞ്ചായത്തിൻ്റെ പരിസ്ഥിതി സംരക്ഷത്തിൻ്റെ ബ്രാൻഡ് അംബാസഡർ മാരായി ഞങ്ങൾ മാറാൻ കുട്ടികൾ തീരുമാനിച്ചു. അതോടൊപ്പം മൊശപ്പാറയിലെ ആമ്പൽ കുളത്തിൻ്റെ സംരക്ഷണവും കുട്ടികൾ ഏറ്റെടുക്കുന്നതായി പ്രഖ്യാപിച്ചു. സ്കുളിലെ വിവിധ സംഘടനകളായ NCC , SPC, scout and guide, Nature Club എന്നിവയുടെ നേതൃത്വത്തിൽ ആണ് പ്രോഗ്രം സംഘടിപ്പിച്ചത് ‘ ശ്രീ ജസ്റ്റിൻ ജോസഫ് ആഗസ്റ്റിൻ , ശ്രീ ലെനിൽ എം.കെ, നേച്ചർ ക്ലബ്ബ് കോർഡിനേറ്റർ ലിൻസി ജയിംസ് , ഷീന മാത്യു എന്നിവർ നേതൃത്വം നൽകി