ഫ്രണ്ട്സ് ഓഫ് കട്ടപ്പനയുടെ പഠനോപകരണ വിതരണവും അനുമോദനവും
കട്ടപ്പന:ഫ്രണ്ട്സ് ഓഫ് കട്ടപ്പനയുടെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ സ്കൂളുകളിൽ നടപ്പിലാക്കുന്ന അറിവ് പകരാൻ ആശ്രയമാകാം പദ്ധതിയുടെ ഉദ്ഘാടനവും പ്രതിഭകൾക്കുള്ള
അനുമോദനവും കട്ടപ്പന ഗവൺമെൻ്റ് ട്രൈബൽ സ്കൂളിൽ നടന്നു. പരിപാടി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. ഫ്രണ്ട്സ് ഓഫ് കട്ടപ്പനയുടെ പ്രവർത്തനങ്ങൾ നാടിന് മാതൃകയാണെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.ഫ്രണ്ട്സ് ഓഫ് കട്ടപ്പന കഴിഞ്ഞ ഒൻപത് വർഷമായി ഇടുക്കി ജില്ലയിലെ ഇരുപത്തഞ്ചിലധികം സ്കൂളുകളിൽ നടപ്പിലാക്കി വരുന്ന ബൃഹത് പദ്ധതിയാണിത്.
ഏറ്റവും നിർദ്ദനരായ കുട്ടികൾക്ക് പഠനസഹായത്തിനായ് ഒരുക്കുന്ന പദ്ധതിയിൽ അധ്യാപകരാണ് കുട്ടികളെ തെരഞ്ഞെടുക്കുന്നത്.
ഹൊറൈസൺ മോട്ടേഴ്സ്,ആൻസൺ ചിട്ട്സ് എന്നിവരുടെ സഹകരണത്തോടെയാണ് അറിവ് പകരാൻ ആശ്രയമാകാം എന്ന പദ്ധതി നടപ്പിലാക്കുന്നത്.
പദ്ധതി നടപ്പിലാക്കുന്ന മുഴുവൻ സ്കൂളുകളിലും
മിൽമയുടെ മിൽക്ക്പേടയും നൽകുന്നുണ്ട്.ചടങ്ങിൽ സംസ്ഥാന നാടക അവാർഡ് ജേതാവ് കെ.സി ജോർജ്, കണ്ണംപടി ആദിവാസി മേഖലയിൽ നിന്നും എം.ബി.ബി.എസിന് ഉന്നത വിജയം നേടിയ ശരണ്യ മോഹൻ എന്നിവരെ അനുമോദിച്ചു.കരുതൽ പദ്ധതിയിലേക്ക് ഫാഷൻ ഹീൽസ് എം.ഡി റസൽരാജ് സ്പോൺചെയ്ത വീൽചെയർ മന്ത്രി റോഷി അഗസ്റ്റിൻ ഏറ്റുവാങ്ങി കരുതൽ പദ്ധതി ചെയർമാൻ രജീഷ്.ടി.രഘുവിന് കൈമാറി. ഫ്രണ്ട്സ് ഓഫ് കട്ടപ്പന പ്രസിഡൻ്റ് സിജോ എവറസ്റ്റ് അധ്യക്ഷത വഹിച്ചു. സി.പി.ഐ.എം ഏരിയ സെക്രട്ടറി വി.ആർ സജി,നഗരസഭ കൗൺസിലർ ഷാജി കൂത്തോടി, രക്ഷാധികാരികളായ ഷാജി നെല്ലിപ്പറമ്പിൽ, കെ.വി വിശ്വനാഥൻ,ഫ്രണ്ട്സ് ഓഫ് കട്ടപ്പന ജനറൽ സെക്രട്ടറി എസ്. സൂര്യലാൽ,ചാരിറ്റി വിഭാഗം ചെയർമാൻ ടോമി ആനിക്കാമുണ്ട,കൺവീനർ ജാക്സൺ സ്കറിയ,ഹൊറൈസൺ മോട്ടോഴ്സ് ജനറൽ മാനേജർ പവിത്രൻ വി. മേനോൻ,ആൻസൺ ചിറ്റ്സ് ബ്രാഞ്ച് മാനേജർ പോൾ മാത്യൂ, ഹെഡ്മിസ്ട്രസ് ശാരദ ദേവി.എം, പി.ടി.എ പ്രസിഡൻ്റ് ബാബു സെബാസ്റ്റ്യൻ, ഫ്രണ്ട്സ് ഓഫ് കട്ടപ്പന ഡയറക്ടർ ബോർഡ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.