സംസ്ഥാനത്ത് ആദ്യമായി പാഠപുസ്തകത്തില്‍ വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തവും
പാഠ്യപദ്ധതി പരിഷ്‌ക്കരണത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ആദ്യമായി പാഠപുസ്‌കത്തില്‍ വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തം. കൊല്ലം പള്ളിമുക്ക് സ്വദേശി പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി അനന്യ സുഭാഷ് വരച്ച 10 ചിത്രങ്ങളാണ് മൂന്നാം ക്ലാസിലെ പുസ്തകത്തിലുള്ളത്. എസ്‌സിഇആര്‍ടി ആണ് പാഠപുസ്തകത്തില്‍ വിദ്യാര്‍ത്ഥികളുടെ കലാസൃഷ്ടിക്ക് അവസരം ഒരുക്കിയത്.
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ മികച്ച നേട്ടത്തില്‍ മാനദണ്ഡത്തില്‍ പാഠപുസ്തകത്തില്‍ ചിത്രങ്ങള്‍ വരയ്ക്കാന്‍ അനന്യയ്ക്കും അവസരം ലഭിക്കുകയായിരുന്നു. സ്‌കൂള്‍ കലോത്സവത്തിലെ ചിത്രരചന മത്സരത്തിലെ എ ഗ്രേഡുകാരെ ഉള്‍പ്പെടുത്തി എസ്ഇആര്‍ടി സംഘടിപ്പിച്ച ചിത്രരചന ക്യാമ്പിലൂടെയാണ് ചിത്രങ്ങള്‍ തെരഞ്ഞെടുത്തത്. ക്യാമ്പില്‍ പങ്കെടുത്ത ആറുപേരില്‍ ഏറ്റവും പ്രായം കുറഞ്ഞ വിദ്യാര്‍ത്ഥിനിയും അനന്യ സുഭാഷ് ആയിരുന്നു. വരകളെ ജീവിതത്തില്‍ ഒപ്പം ചേര്‍ക്കുമെങ്കിലും ലക്ഷൃം സിവില്‍ സര്‍വീസാണെന്ന് അനന്യ പറയുന്നു.
പുനലൂര്‍ വില്ലേജ് ഓഫീസറായ പിതാവ് സുഭാഷിന്റേയും മാതാവ് ശ്രീജയുടേയും പിന്തുണയാണ് അനന്യയുടെ നേട്ടങ്ങള്‍ക്ക് പിന്നില്‍. പരിസ്ഥിതിയും ജീവിതവും ഉള്‍പ്പെടെയുള്ള വിഷയങ്ങളെ ആസ്പദമാക്കി വരച്ച ചിത്രങ്ങളാണ് പാഠപുസ്തകങ്ങളില്‍ ഉള്ളത്. 67 രാഷ്ട്രീയ നേതാക്കളെ 1 മണിക്കൂറില്‍ ക്യാരികേച്ചറില്‍ ആക്കിയതിന് അന്താരാഷ്ട്രാ പുരസ്‌കാരം ഉള്‍പ്പെടെയുണ്ട് അനന്യയുടെ പേരില്‍. തന്റെ ചിത്രങ്ങള്‍ പാഠപുസ്തകത്തില്‍ വന്നതിന്റെ സന്തോഷത്തിലാണ് ഇന്ന് ഈ കൊച്ചുമിടുക്കി.