Letterhead top
previous arrow
next arrow
കാലാവസ്ഥപ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

ജില്ലയിൽ 13 ഏക്കറിൽ പച്ചത്തുരുത്ത്‌ : ജൂണ്‍ 5 ന്‌ ഉദ്‌ഘാടനം



പ്രാദേശിക ജൈവവൈവിധ്യസംരക്ഷണം ലക്ഷ്യമിട്ട് ജില്ലയില്‍ 13 ഏക്കര്‍ സ്ഥലത്ത് പച്ചത്തുരുത്ത്‌ ഒരുക്കുവാൻ ഹരിതകേരളം മിഷൻ തയ്യാറെടുക്കുന്നു. ഇതിന്റെ ഭാഗമായി ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്‌ ഹരിത കേരളം മിഷന്റെ ഏകോപനത്തില്‍ ജില്ലയില്‍ 14 തദ്ദേശഭരണ സ്ഥാപനങ്ങളിലായി ആദ്യ ഘട്ടത്തിൽ 3 ഏക്കര്‍ 46 സെന്റ്‌ സ്ഥലത്ത്‌ പച്ചത്തരുത്ത്‌ ആരംഭിക്കും. തദ്ദേശഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ സ്ഥലങ്ങള്‍ കണ്ടെത്തി തനത്‌ വൃക്ഷങ്ങളും തദ്ദേശീയ സസ്യവും ഉള്‍പ്പെടുത്തി സ്വാഭാവിക വനമാതൃകകള്‍ സൃഷ്ടിച്ചെടുത്ത്‌ സംരക്ഷിക്കുകയാണ്‌ പച്ചത്തുരുത്ത്‌ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരോഗ്യ സ്ഥാപനങ്ങള്‍, പൊതു സ്ഥാപനങ്ങള്‍ മറ്റ്‌ പൊതു ഇടങ്ങള്‍ എന്നിവിടങ്ങളിലാണ്‌ ഫലവൃക്ഷ തൈകളും നാട്ടു സസ്യങ്ങളും നട്ടു വളര്‍ത്തി സ്വാഭാവിക ജൈവവൈവിധ്യ തുരുത്തുകള്‍ ഉണ്ടാക്കും.

ജൂണ്‍ 5 ന്‌ ജില്ലാതല ഉദ്ഘാടനം നടക്കും. പച്ചത്തരുത്തിന്‌ ആവശ്യമായ തൈകൾ ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതി, സോഷ്യല്‍ ഫോറസ്ട്രി ,സ്വകാര്യ നഴ്‌സറികൾ എന്നിവിടങ്ങളില്‍ നിന്നുമാണ്‌ ശേഖരിക്കുന്നത്‌. നിലവില്‍ 72 ഇടങ്ങളിലായി 24 ഏക്കര്‍ പച്ചത്തുരുത്താണ്‌ ഉള്ളത്‌. കാലവസ്ഥ വൃതിയാനത്തിന്റെ ദോഷങ്ങളെ നേരിടുന്നതിലും നെറ്റ്‌ സീറോ കാര്‍ബണ്‍ എമിഷന്‍ അവസ്ഥയിലേക്ക്‌ ചുവട്ട വെക്കുന്നതിലും ഇവയ്ക്ക്‌ വലിയ പങ്ക്‌ വഹിക്കാനാവും. കാര്‍ബണ്‍ ന്യൂട്രല്‍ പദ്ധതി ഏറ്റെടുത്തിരിക്കുന്ന ഇരട്ടയാര്‍ ഗ്രാമപ ഞ്ചായത്തിലാണ്‌ ഏറ്റവും കൂടുതല്‍ പച്ചത്തുരുത്തുകൾ ആരംഭിക്കുന്നത്‌.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!