വയോധികയെ പെട്രോളൊഴിച്ച് കൊലപ്പെടുത്താൻ ശ്രമം;സി.പിഐ നേതാവ് അടക്കം മൂന്ന് പേർ പോലീസ് പിടിയിൽ
നെടുങ്കണ്ടം: വയോധികയായ വീട്ടമ്മയെ പെട്രോളൊഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഗ്രാമ പഞ്ചായത്ത് അംഗവും സി.പി.ഐ നേതാവുമായ അജീഷ് മുതുകുന്നേൽ അടക്കം മൂന്ന് പേർ പോലീസ് പിടിയിലായി.തൂക്കുപാലം എട്ടുപടവിൽ ബിജു, താന്നിമൂട് അമ്മൻചേരിൽ ആൻ്റണി എന്നിവരെയും പോലീസ് കസ്റ്റഡിയിലെടുത്തു.
പ്രകാശ്ഗ്രാം ബോംബെ കട
മീനുനിവാസിൽ ശശിധരൻപിള്ളയുടെ ഭാര്യ തങ്കമണിയമ്മ (68) ആണ് അതിക്രമത്തിനിരയായത്. കഴിഞ്ഞ ദിവസം പ്രദേശത്തുള്ള രണ്ട് പേർ തമ്മിൽ വാട്സാപ് ചാറ്റുമായി ബന്ധപ്പെട്ട് തർക്കമുണ്ടായിരുന്നു. ഈ തർക്കവുമായി ബന്ധപ്പെട്ട് തങ്കമണിയമ്മയുടെ ഭർത്താവ് ശശിധരൻപിള്ള നടത്തുന്ന കടയുടെ മുന്നിൽ ഇവർ തമ്മിൽ വീണ്ടും തർക്കമുണ്ടായി. കടയുടെ മുന്നിൽ തർക്കം രൂക്ഷമായപ്പോൾ ശശിധരൻപിളള കടയുടെ മുൻവശത്ത തർക്കം പാടില്ലെന്ന് പറഞ്ഞു. ഇതോടെ പ്രദേശവാസിയായ യുവാവ് ശശിധരനുമായി തർക്കത്തിൽ ഏർപ്പെട്ടു. തർക്കം ഭീഷണിയായതോടെ ശശിധരൻപിള്ള നെടുങ്കണ്ടം പോലീസ് സ്റ്റേഷനിൽ പരാതി നൽകി. പരാതിയിൽ ഇരുകൂട്ടരെയും സ്റ്റേഷനിൽ വിളിച്ചു വരുത്തി തീർപ്പാക്കി. പരാതി നൽകിയതിനുള്ള വൈരാഗ്യത്തെ തുടർന്നാണ് ഇന്നലെ രാവിലെ
ഏഴിന് വാഹനത്തിൽ പഞ്ചായത്ത് അംഗത്തിൻ്റെ നേതൃത്വത്തിലെത്തിയ മൂന്നംഗ സംഘം കടയിൽ അതിക്രമിച്ച് കയറുകയും അതിക്രമം കാട്ടുകയും ചെയ്തതെന്ന് പരാതിയിൽ പറയുന്നു