തങ്കമണിയിലെ കാർഷിക മേഖലക്ക് ഉണർവേകി വളം കീടനാശിനി വിൽപ്പന കേന്ദ്രം മൗണ്ട് ഹാർവെസ്റ്റ് പ്രവർത്തനം ആരംഭിച്ചു
തങ്കമണി പോലീസ് സ്റ്റേഷന് ഏതിർവശത്താണ് മൗണ്ട് ഹാർവെസ്റ്റ് എന്ന പേരിൽ വളം കിടനാശിനി വിൽപ്പന സ്ഥാപനം പ്രവർത്തനം ആരംഭിച്ചത്.
മന്ത്രി റോഷി അഗസ്റ്റിൻ സ്ഥാപനത്തിന്റ് ഉദ്ഘാടനം നിർവ്വഹിച്ചു.
സ്ഥാപനത്തിൽ നിന്നും ഉയർന്ന നിലവാരമുള്ള വിവിധതരം കമ്പനികളുടെ രാസ, ജൈവ, വളങ്ങളും , കീടനാശിനികൾ, കുമിൾനാശിനികൾ,ബയോ ഐറ്റംസ് തുടങ്ങി എല്ലാവിധ കൃഷി മരുന്നുകളും ന്യായവിലയിൽ ലഭ്യമാണ് ..
കാലാവസ്ഥയ്ക്ക് അനുയോജ്യമായ എല്ലാ കൃഷി രീതികളും കൃത്യതയോടെ നടത്തുന്നതിന് വേണ്ടിയുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ കൃഷി ഇടങ്ങൾ സന്ദർശിച്ച് വിദഗ്ധർ നൽകുമെന്നതും സ്ഥാപനത്തിന്റ് പ്രത്യേകതയാണ്.
വളം കീടനാശിനി സെക്ഷൻ ഉദ്ഘാടനം എം എം മണി എം എൽ എയും , ജീവാണുവളങ്ങൾ, ജൈവകീടനാശിനികൾ സെക്ഷൻ ഉദ്ഘാടനം എ രാജ എം എൽ എ യും നിർവ്വഹിച്ചു.
ആദ്യവിൽപ്പന കേരളാ കോൺഗ്രസ് എം ഇടുക്കി ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാലും ജില്ലാ ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ സി.വി വർഗ്ഗീസും നിർവ്വഹിച്ചു.
യോഗത്തിൽ മികച്ച കർഷകരായ തോമസ് തോമസ് വെട്ടിക്കൽ , അജിത്ത് ബേബി മടുക്കാവിൽ എന്നിവർക്ക് ഉപഹാരങ്ങൾ നൽകി ആദരിച്ചു.
കാമാക്ഷി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അനുമോൾ വിനേഷ് , യു ഡി എഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി, കാമാക്ഷി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി മുക്കാട്ട്, ബിജെപി ജില്ലാ സെക്രട്ടറി രതീഷ് വരകുമല, ഇടുക്കി താലൂക്ക് പ്രാഥമിക സഹകരണ കാർഷിക വികസന ബാങ്ക് പ്രസിഡന്റ് മനോജ് എം തോമസ്, മർച്ചന്റ് യൂത്ത് വിംഗ് സംസ്ഥാന വൈസ് പ്രസിഡന്റ്
സിജോമോൻ ജോസ്, ഇരട്ടയാർ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജിൻസൺ വർക്കി, മൗണ്ട് ഹാർവെസ്റ്റ് മാനേജിംഗ് പാർട്ണർ മനു ജെയിൻ ജോസഫ് കടപ്ലാക്കൽ തുടങ്ങിയവർ സംസാരിച്ചു.
ചക്കുപള്ളം, വളകോട്, കമ്പംമെട്ട് എന്നിവടങ്ങൾക്ക് പുറമേയാണ് തങ്കമണിയിലും മൗണ്ട് ഹാർവെസ്റ്റ സ്ഥാപനം പ്രവർത്ത ആരംഭിച്ചത്.