നാട്ടുവാര്‍ത്തകള്‍
1500 തെങ്ങിന്‍ തൈകള്‍ വിതരണം ചെയ്തു
കട്ടപ്പന: കേരകേരളം സമൃദ്ധ കേരളം പദ്ധതി പ്രകാരം കട്ടപ്പന കൃഷി ഭവന്റെ നേതൃത്വത്തില്‍ 1500 ഡബ്‌ള്യു.സി.ടി തെങ്ങിന്‍ തൈകള്‍ വിതരണം ചെയ്തു.കട്ടപ്പന ടൗണ്‍ ഹാളില്‍ നടന്ന തൈ വിതരണ ചടങ്ങ് നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീന ജോബി ഉദ്ഘാടനം ചെയ്തു. നഗരസഭ കൗണ്‍സിലര്‍ ജാന്‍സി ബേബി അധ്യക്ഷത വഹിച്ചു.കൃഷി അസി.ഡയറക്ടര്‍ സിജി സൂസന്‍ ജോര്‍ജ് പദ്ധതി വിശദീകരണം നടത്തി.കൃഷി ഓഫീസര്‍ എം.ജെ അനുരൂപ്, നഗരസഭ കൗണ്‍സിലര്‍ സോണിയ ജെയ്ബി,അസി.കൃഷി ഓഫീസര്‍ സുരേഷ് കുമാര്‍,കൃഷി അസി.സോണി ജോസഫ് എന്നിവര്‍ പങ്കെടുത്തു. ഇനിയും തെങ്ങിന്‍ തൈകള്‍ ആവശ്യമുള്ളവര്‍ കൃഷി ഭവനില്‍ എത്തി രജിസ്റ്റര്‍ ചെയ്യണമെന്ന് കൃഷി ഓഫീസര്‍ എം.ജെ അനുരൂപ് അറിയിച്ചു.