സ്ഥിരം മോഷ്ടാവ് അലിയാസ് റഫീഖിനെ പോലീസ് അറസ്റ്റ് ചെയ്തു. മോഷണക്കുറ്റത്തിന് തൃശൂർ പോലീസാണ് അറസ്റ്റ് ചെയ്തത്. മേരികുളത്ത് കഴിഞ്ഞ ജനുവരി 30 ന് മോഷണം നടത്തിയെന്ന പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതിയെ ഉപ്പുതറ പോലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തി
തൃശൂർ പുളിക്കപ്പറമ്പിൽ സതീഷ് മോഹനൻ മുസ്ലീം യുവതിയെ വിവാഹം കഴിച്ചതോടെയാണ് അലിയാസ് റഫീഖ് എന്ന പേര് സ്വീകരിച്ചത്. മാവേലിക്കരയിൽ ഷെഫീഖ് മാൻസിലിലാണ് ഇപ്പോൾ താമസം. കഴിഞ്ഞ ജനുവരി 30 ന് അയ്യപ്പൻ കോവിൽ മേരികുളത്ത് 7 കടകളിൽ മോഷണം നടത്തിരുന്നു. ഈ കേസിൽ അന്വേഷണം നടന്ന് വരുന്നതിനിടയിലാണ് പ്രതി തൃശൂരിൽ മറ്റൊരു കേസിൽ പിടിയിലാവുന്നത്. തൃശൂരിൽ പോലീസ് ചോദ്യം ചെയ്യലിനിടയിലാണ് മേരികുളത്ത് ജനുവരി 30 ന് മോഷണം നടത്തിയതായി പ്രതി സമ്മതിച്ചത് ഇത് കൂടാതെ നിരവധി സ്ഥലത്തും ഇയാൾ മോഷണം നടത്തിയതായി പ്രതി സമ്മതിച്ചു. ഇതേ തുടർന്ന് തൃശൂർ പോലീസ് അറിയിച്ചതനുസരിച്ച് പ്രതിയെ ഉപ്പുതറ പോലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തി. പൂട്ട് പൊളിക്കാൻ പിക്കാമ്പാണ ഉപയോഗിച്ചത്. മോഷണത്തിന് ശേഷം കാട്ടിൽ ഒളിപ്പിച്ച പിക്കാസും ക്യാമറയുടെ ഡിവി ആറും പോലീസ് കണ്ടെടുത്തു. 30 ന് കൊട്ടാരക്കരയിൽ നിന്നും ബസ്സിൽ മുണ്ടക്കയത്ത് ഇറങ്ങി അവിടെ നിന്നുമാണ് പിക്കാസ് വാങ്ങിയത്. 8.30 ഓടെ മേരികുളത്ത എത്തിയ പ്രതി സ്കൂൾ പാചക്കപ്പുരയുടെ പൂട്ട് തകർത്ത് അവിടെ വിശ്രമിച്ചു. അവിടെ വെച്ച് കൈയ്യിൽ കരുതിയ ഭക്ഷണവും കഴിച്ച ശേഷം അർദ്ധരാത്രി കഴിഞ്ഞാണ് മോഷണം നടത്തിയത്. നിരവധി സ്ഥലത്ത് മോഷണം നടത്തിയ പ്രതി പൂട്ട് പൊളിക്കാൻ ഉപയോഗിക്കുന്ന ആയുധം സമീപത്ത് തന്നെ ഉപേക്ഷിക്കുന്നതാണ് രീതി.ഉപ്പുതറ മി ഐ നാസർ സി കെ
,എസ്. ഐ. മിഥുൻ മാത്യു, ഗ്രേഡ് എസ് ഐ മാരായ സിയാദ് എസ് ,സിന്ധു ഗോപാലൻ എന്നിവരും നേതൃത്വത്തിലാണ് പ്രതിയെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തിയത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.