Letterhead top
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾസിനിമ

‘കട്ടപ്പ ഇനി സിക്കന്ദറിൻ്റെ വില്ലൻ’; സൽമാൻ ഖാൻ ചിത്രത്തിന്റെ പുതിയ അപ്ഡേറ്റ്



സൽമാൻ ഖാൻ നായകനാകുന്ന അടുത്ത ആക്ഷൻ എന്റർടെയ്നർ ‘സിക്കന്ദറി’ന്റെ വാർത്തകൾക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ. രശ്മിക മന്ദാന നായികയായെത്തുന്ന ചിത്രത്തിലെ വില്ലനെ കൂടി തിരഞ്ഞെടുത്തതായുള്ള റിപ്പോർട്ടുകളും എത്തുകയാണ്. സത്യരാജ് ചിത്രത്തിൽ വില്ലൻ വേഷം അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ട്.

ഏറെ വ്യത്യസ്തമായ കഥാപാത്രമായായിരിക്കും സത്യരാജ് എത്തുക. എന്നാൽ ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. ഈ ഈദിന് റിലീസ് ചെയ്ത ‘ബഡേ മിയാൻ ഛോട്ടേ മിയാൻ’, ‘മൈദാൻ’ എന്നീ സിനിമകൾക്ക് ശേഷം 2025 ഈദ് റിലീസായി ആയിരിക്കും സിക്കന്ദർ എത്തുക. എ ആർ മുരുഗദോസാണ് ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്.

സിനിമയിൽ ആക്ഷൻ സീക്വൻസുകൾക്ക് പ്രധാന്യം കൊടുക്കുന്നതിന് പുറമേ, ശക്തമായ സമൂഹിക വിഷയവും ചിത്രം കൈകാര്യം ചെയ്യുന്നുണ്ട്. ഇത് ഒരു പാൻ-ഇന്ത്യ സിനിമയായിരിക്കും. സിനിമയിൽ സൽമാൻ ഖാൻ്റെ വ്യത്യസ്തമായ ഒരുവേഷം പ്രതീക്ഷിക്കാം. ഞാനും സൽമാനും അഞ്ച് വർഷം മുമ്പ് ഈ പ്രോജക്ടിനെ കുറിച്ച് ചർച്ച ചെയ്തിരുന്നു. പക്ഷേ സാഹചര്യങ്ങൾ കാരണം ഞങ്ങൾക്ക് ആ സമയത്ത് സിനിമയുമായി മുന്നോട്ട് പോകാൻ കഴിഞ്ഞില്ല. അടുത്തിടെ, അദ്ദേഹം സ്ക്രിപ്റ്റ് കേൾക്കുകയും അത് തനിക്ക് ആവേശം നൽകിയെന്നും ഉടൻ തന്നെ അതിൻ്റെ ജോലികൾ ആരംഭിക്കാമോ എന്നും അദ്ദേഹം ചോദിച്ചു, സംവിധായകൻ ഇ-ടൈംസിനോട് പറഞ്ഞു.സിക്കന്ദർ കൂടാതെ ‘ടൈഗർ Vs പഠാനാ’ണ് സൽമാന്റെ മറ്റ് ലൈനപ്പുകൾ. സിദ്ധാർത്ഥ് ആനന്ദ് സംവിധാനത്തിലൊരുങ്ങുന്ന ചിത്രം ഈ വർഷം തന്നെ റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. പേര് പോലെ തന്നെ ടൈഗറും പഠാനും ഒരുമിച്ചെത്തുന്നത് കാണാൻ ആരാധകർ ആകാംക്ഷ പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ട്.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!