പുതിയ അധ്യായന വര്‍ഷം ആരംഭിക്കുന്നതിന് മുന്നോടിയായി സ്‌കൂള്‍ വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധനയുമായി മോട്ടോര്‍വാഹന വകുപ്പ്.
ദേവികുളം താലൂക്കിലെ സ്‌കൂള്‍ വാഹനങ്ങളുടെ പരിശോധന അടിമാലി മാര്‍ബസേലിയോസ് കോളേജ് ഗ്രൗണ്ടില്‍ നടന്നു.29ന് മൂന്നാറിലും പരിശോധന നടക്കുമെന്ന് മോട്ടോര്‍വാഹനവകുപ്പ് അധികൃതര്‍ അറിയിച്ചു.ഫിറ്റ്നസ് പരിശോധനയില്‍ പരാജയപ്പെടുന്ന വാഹനങ്ങള്‍ കുട്ടികളുമായി സര്‍വ്വീസ് നടത്താന്‍ അനുവദിക്കില്ല.
പുതിയ അധ്യായന വര്‍ഷമാരംഭിക്കാന്‍ പോകുന്ന സാഹചര്യത്തില്‍ സ്‌കൂള്‍ വാഹനങ്ങളുടെ ഫിറ്റ്നസും കുട്ടികളുടെയും സുരക്ഷയും ഉറപ്പുവരുത്താന്‍ ലക്ഷ്യമിട്ടാണ് മോട്ടര്‍ വാഹനവകുപ്പ് സ്‌കൂള്‍ വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധന നടത്തുന്നത്.ദേവികുളം താലൂക്കിലെ സ്‌കൂള്‍ വാഹനങ്ങളുടെ പരിശോധന അടിമാലി മാര്‍ബസേലിയോസ് കോളേജ് ഗ്രൗണ്ടില്‍ വച്ച് നടന്നു. വാഹനങ്ങളുടെ രേഖകള്‍ പരിശോധിച്ചതിനൊപ്പം വാഹനത്തിന്റെ എല്ലാവിധത്തിലുമുള്ള പ്രവര്‍ത്തന ക്ഷമതയും ഉദ്യോഗസ്ഥര്‍ പരിശോധിച്ചു.ഫിറ്റ്നസ് പരിശോധനയില്‍ പരാജയപ്പെടുന്ന വാഹനങ്ങള്‍ കുട്ടികളുമായി സര്‍വ്വീസ് നടത്താന്‍ അനുവദിക്കില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
29ന് മൂന്നാര്‍, മറയൂര്‍ മേഖലകളിലെ വാഹനങ്ങളുടെ പരിശോധന മൂന്നാറില്‍ വച്ച് നടത്തും. ദേവികുളം താലൂക്ക് പരിധിയില്‍ മാത്രം നൂറിനടുത്ത വാഹനങ്ങള്‍ പരിശോധനക്ക് ഹാജരാക്കേണ്ടതുണ്ടെന്നാണ് മോട്ടോര്‍ വാഹനവകുപ്പ് നല്‍കുന്ന കണക്ക്.സര്‍ക്കാര്‍ മാനദണ്ഡപ്രകാരമുള്ളവരാണോ വാഹനമോടിക്കുന്നവരെന്ന പരിശോധനയും ഉദ്യോഗസ്ഥര്‍ നടത്തുന്നുണ്ട്.ജില്ലയിലെ മറ്റ് മേഖലകളിലും സമാന രീതിയില്‍ മോട്ടോര്‍ വാഹനവകുപ്പ് സ്‌കൂള്‍ വാഹനങ്ങളുടെ പരിശോധന നടത്തി.