ഭിന്നശേഷി കുടുംബസംഗമവും സക്ഷമ നിർമ്മിച്ചു നൽകുന്ന വീടിൻ്റെ താക്കോൽദാന സമർപ്പണവും വീൽചെയർ വിതരണവും നടന്നു
ഭിന്നശേഷി കുടുംബസംഗമവും സക്ഷമ നിർമ്മിച്ചു നൽകുന്ന വീടിൻ്റെ താക്കോൽദാന സമർപ്പണവും വീൽചെയർ വിതരണവും നടന്നു. വണ്ടൻമേട് ശ്രീമഹാഗണപതി ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഗ്രാമ പഞ്ചായത്ത് പ്രസി. സുരേഷ് മാനങ്കേരിൽ ഉത്ഘാടനം ചെയ്തു.
ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായി ദേശീയതലത്തിൽ പ്രവർത്തിക്കുന്ന സംഘടനയാണ് സക്ഷമ. RPWD ആക്ട് 2016-ൽ അംഗീകരിച്ച
21 തരം ഭിന്നശേഷിയുള്ളവരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്നു. ശാരീരിക മനോബുദ്ധി വൈകല്യങ്ങളോടെ ജനിച്ചവരും ജീവിതയാത്രയിൽ നേരിട്ട അപകടങ്ങൾ, മാറാരോഗങ്ങൾ എന്നിവയാൽ ഭിന്നശേഷിക്കാരായി ജീവിതം തള്ളി നീക്കുന്ന നിരവധി പേർ
അറിഞ്ഞോ അറിയാതെയോ പാർശ്വവൽക്കരിക്കപ്പെടുകയാണ്. ആരോഗ്യം, വിദ്യാ ഭ്യാസം, തൊഴിൽ, കലാപരമായ നൈപുണ്യം ഇവയെല്ലാം പരിഗണിച്ച് സ്വയം പര്യാപ്‌തരാക്കി സമൂഹത്തിന്റെ മുഖ്യധാരയിലേക്കെത്തിക്കുകയെന്ന ശ്രമകരമായ ദൗത്യമാണ് സംഘടന ചെയ്ത് വരുന്നതും.
സക്ഷമയും എറണാകുളം സായി സെന്ററും ചേർന്ന് നിർമ്മിച്ച് നൽകിയ വീടിന്റെ താക്കോൽ ദാനം ഗ്രാമ പഞ്ചായത്ത് പ്രസി. സുരേഷ് മാനങ്കേരിൽ നിർവ്വഹിച്ചു.
തുടർന്ന് ഭിന്നശേഷി ക്കാരായ രണ്ട് പേർക്ക് ഇലക്ട്രിക് സ്കൂട്ടറും തിരഞ്ഞെടുക്കപ്പെട്ട അഞ്ച് പേർക്ക് പെൻഷനും ചികിൽസാ സഹായ വിതരണം ചെയ്തു.
യോഗത്തിൽ വിശിഷ്ട വ്യക്തികളേ ആദരിച്ചു.സക്ഷമ ജില്ലാ പ്രസി.റ്റി എസ് മധു, ജില്ലാ സെക്രട്ടറി പി.ജി. അശോക്, വി. ശ്രീഹരി, പി.സുഭാഷ്, ജി.പി.രാജൻ, എം.റ്റി. ഷിബു, കെ. നളിനാക്ഷൻ തുടങ്ങിയവർ സംസാരിച്ചു.