ജെ. പി. എം -ൽ ‘മുഖാമുഖം’ പരിപാടി സംഘടിപ്പിച്ചു
ലബ്ബക്കട : ബിരുദ ഓണേഴ്സ് പാഠ്യപദ്ധതിയുമായി ബന്ധപ്പെട്ട ബോധവത്കരണം ‘മുഖാമുഖം’പരിപാടി
ജെ. പി. എം. ആർട്സ് ആൻഡ് സയൻസ് കോളേജിൽ സംഘടിപ്പിച്ചു.
പുതിയ അധ്യയനവർഷം ആരംഭിക്കുന്ന ഓണേഴ്സ് ബിരുദപഠനപദ്ധതിയെ പരിചയപ്പെടുത്തുക, സംശയങ്ങൾ ദൂരീകരിക്കുക എന്ന ലക്ഷ്യത്തോടെ മഹാത്മാഗാന്ധി സർവകലാശാലയും ജെ. പി. എം. കോളേജും സംയുക്തമായാണ് പരിപാടി നടത്തിയത്. മാസ്റ്റർ ട്രെയ്നർ, തൊടുപുഴ ന്യൂമാൻ കോളേജിലെ ഡോ. ജിതിൻ ജോയി ക്ലാസ്സുകൾ നയിച്ചു.
വിദ്യാർഥികളുടെ അഭിരുചിക്കനുസരിച്ച് വിഷയങ്ങൾ തിരഞ്ഞെടുക്കാൻ പുതിയ പാഠ്യപദ്ധതി അവസരമൊരുക്കും. വിവിധ നൈപുണി വികസനകോഴ്സുകളും ഓണേഴ്സ് ബിരുദപഠനത്തിന്റെ ഭാഗമായുണ്ടാകും. ബിരുദത്തിന് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, അധ്യാപകരേയും പങ്കെടുപ്പിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.
കോളേജ് സെമിനാർഹാളിൽ നടന്ന പരിപാടിയിൽ ഡോ. ജോൺസൺ വി. അധ്യക്ഷനായിരുന്നു.വൈസ് പ്രിൻസിപ്പാൾ ഫാ. പ്രിൻസ് തോമസ് സി. എസ്. ടി. ആശംസയും കോ- ഓർഡിനേറ്റർ സനു എം. എ. സ്വാഗതവും നോഡൽ ഓഫീസർ സനൂപ്കുമാർ ടി. എസ്. നന്ദിയുമർപ്പിച്ചു.