Idukki വാര്ത്തകള്കേരള ന്യൂസ്പ്രധാന വാര്ത്തകള്പ്രാദേശിക വാർത്തകൾ
കട്ടപ്പന സ്ട്രേറ്റ് ലൈൻ SHG യുടെ നേതൃത്വത്തിൽ SSLC,+2 പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ ആദരിച്ചു
കട്ടപ്പനയിൽ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന 15 പേർ ചേർന്ന് 2 വർഷം മുമ്പാണ് സ്ട്രേറ്റ്ലൈൻ SHG ആരംഭിച്ചത്.
സംഘത്തിലെ അംഗങ്ങളുടെ മക്കളിൽ SSLC.+2 പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയാണ് യോഗത്തിൽ അനുമോദിച്ചത്.
അനുമോദന യോഗം വ്യാപാരി വ്യവസായി ഏകോപന സമതി ജനറൽ സെക്രട്ടറി K P ഹസ്സൻ ഉദ്ഘാടനം ചെയ്തു.
യൂത്ത് വിംഗ് സംസ്ഥാന വൈസ് പ്രസിഡന്റ്
സിജോമോൻ ജോസ് കുട്ടികളെ ആദരിച്ചു.
SHG പ്രസിഡന്റ് വർക്കി എബ്രഹാം അദ്ധ്യക്ഷനായിരുന്നു.
SHG സെക്രട്ടറി അരുൺ എൻ നായർ ,സന്തോഷ് KT തുടങ്ങിയവർ സംസാരിച്ചു.