Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ കെ.എസ്.യു സംസ്ഥാന ക്യാമ്പില്‍ കൂട്ടത്തല്ല്; പ്രവർത്തകൾ ഗ്രൂപ്പ് തിരിഞ്ഞ് ഏറ്റുമുട്ടി, നിരവധി പേർക്ക് പരിക്ക്
കെ.എസ്.യു സംസ്ഥാന ക്യാമ്പില്‍ കൂട്ടത്തല്ല്; പ്രവർത്തകൾ ഗ്രൂപ്പ് തിരിഞ്ഞ് ഏറ്റുമുട്ടി, നിരവധി പേർക്ക് പരിക്ക്


തിരുവനന്തപുരം നെയ്യാറിൽ നടന്ന കെ.എസ്.യുവിന്‍റെ സംസ്ഥാന ക്യാമ്പില്‍ കൂട്ടത്തല്ല്.ഇന്നലെ അര്‍ധരാത്രിയോടെ ഡി.ജെ പാര്‍ട്ടിക്കിടയിലാണ് സംഘര്‍ഷമുണ്ടായത്. രാജീവ്ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ ജനല്‍ ചില്ലുകള്‍ അടിച്ചുതകര്‍ത്തു. കൂട്ടത്തല്ലില്‍ നേതാക്കള്‍ക്കും പരുക്കേറ്റിട്ടുണ്ട്. ഇതോടെ സംഭവത്തില്‍ കെ.പി.സി.സി അന്വേഷണ കമ്മിഷനെ നിയോഗിച്ചു. പഴകുളം മധു, എം.എം. നസീര്‍, എ.കെ ശശി എന്നിവരടങ്ങിയ കമ്മിഷനാണ് സംഭവം അന്വേഷിക്കുന്നത്. ഇന്ന് വൈകുന്നേരത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം