നാട്ടുവാര്‍ത്തകള്‍
വിശ്വകര്‍മ്മ പെന്‍ഷന്‍ പദ്ധതി
മറ്റ് പെന്‍ഷനുകള്‍ ഒന്നും ലഭിക്കാത്ത സംസ്ഥാനത്തെ വിശ്വകര്‍മ്മ വിഭാഗത്തില്‍ ഉള്‍പ്പെട്ട (ആശാരിമാര്‍ (മരം, കല്ല്, ഇരുമ്പ്) സ്വര്‍ണ്ണപണിക്കാര്‍, മൂശാരികള്‍) 60 വയസ്സ് പൂര്‍ത്തിയായ പരമ്പരാഗത തൊഴിലാളികള്‍ക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് പ്രതിമാസ പെന്‍ഷന്‍ അനുവദിക്കുന്നു. തിരുവനന്തപുരം മുതല്‍ എറണാകുളം ജില്ല വരെയുളള അപേക്ഷകര്‍ നിശ്ചിത മാതൃകയിലുളള അപേക്ഷ ഫോറവും അനുബന്ധരേഖകളും ജൂലൈ 31നകം മേഖല ഡെപ്യൂട്ടി ഡയറക്ടര്‍, പിന്നാക്ക വിഭാഗ വികസന വകുപ്പ്, രണ്ടാം നില, സിവില്‍സ്റ്റേഷന്‍, കാക്കനാട്, എറണാകുളം-682030 എന്ന വിലാസത്തില്‍ ലഭ്യമാക്കണം. അപേക്ഷാഫോമും വിശദവിവരങ്ങളും www.bcdd.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.