കേന്ദ്രാവിഷ്കൃത വിള ഇൻഷ്വറൻസ് പദ്ധതി (അവസാന തീയ്യതി ജൂൺ 30
വിളനാശമുണ്ടായാൽ കർഷകനു സഹായമാകുന്ന *കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതിയിലേക്കുള്ള അപേക്ഷ അക്ഷയ കേന്ദ്രങ്ങൾ വഴി
കാലാവസ്ഥധിഷ്ഠിത പദ്ധതിയിൽ *നെല്ല്, വാഴ, കവുങ്ങ്, കുരുമുളക്, മഞ്ഞൾ, ജാതി, കൊക്കോ, വെറ്റില, ഏലം,ഗ്രാമ്പൂ, തെങ്ങ്, ഇഞ്ചി,മാവ്, പൈനാപ്പിൾ, കശുമാവ്, റബ്ബർ,എള്ള്,മരച്ചീനി,തേയില,കിഴങ്ങുവർഗ്ഗങ്ങൾ(ചേമ്പ്, ചേന, കാച്ചിൽ, നന കിഴങ്, മധുരക്കിഴങ്ങ്) പയർവർഗ്ഗങ്ങൾ(ഉഴുന്ന്,പയർ,ചെറുപയർ,ഗ്രീൻപീസ്,സോയാബീൻ) പച്ചക്കറിവിളകൾ (പടവലം,പാവൽ, വള്ളി പയർ, കുമ്പളം, മത്തൻ, വെള്ളരി,വെണ്ട, പച്ചമുളക്) എന്നീ വിളകൾക്കും പരിരക്ഷ ലഭിക്കും.
നഷ്ടപരിഹാരം എങ്ങനെ?
കാലാവസ്ഥധിഷ്ഠിത വിള ഇൻഷുറൻസിൽ വെള്ളപൊക്കം, മണ്ണിടിച്ചിൽ, ശക്തമായ കാറ്റ് (വാഴ, ജാതി, കവുങ്ങ്, കുരുമുളക്, കൊക്കോ ), ഇടിമിന്നൽ മൂലമുണ്ടാകുന്ന തീപിടുത്തം, മേഘവിസ്ഫോടനം എന്നിവ കൊണ്ടുണ്ടാകുന്ന വിള നഷ്ടങ്ങൾക്ക് വ്യക്തിഗത ഇൻഷുറൻസ് പരിരക്ഷ ലഭ്യമാണ്.വിളയുടെ പ്രായത്തെ അടിസ്ഥാനമാക്കി ജോയിന്റ് കമ്മിറ്റിയുടെ ഇൻസ്‌പെക്ഷൻ റിപ്പോർട്ട് പ്രകാരം നഷ്ടപരിഹാരം നിർണയിക്കുന്നു. നഷ്ടം ഉണ്ടായി 72 മണിക്കൂറിനകം കർഷകർ കൃഷിഭവൻ അല്ലെങ്കിൽ ഇൻഷുറൻസ് കമ്പനിയെ നേരിട്ടോ രേഖാമൂലമോ അറിയിക്കേണ്ടതാണ്(Toll Free No : 1800-425-7064).കൂടാതെ കാലാവസ്ഥയുടെ ഡാറ്റ അടിസ്ഥാനമാക്കിയുള്ള നഷ്ടപരിഹാരവും കർഷകർക്ക് ലഭ്യമാണ്. അതിനായി ഓരോ വിജ്ഞാപിത പ്രദേശത്തിനും, നിശ്ചിത സൂചനാ കാലാവസ്ഥനിലയം സർക്കാർ വിജ്ഞാപനം ചെയ്തിട്ടുണ്ട്.
എങ്ങനെ റജിസ്റ്റർ ചെയ്യും?
CSC പോർട്ടലിലൂടെ ഓൺലൈൻ ആയി റജിസ്റ്റർ ചെയ്യാം. അപേക്ഷ പൂരിപ്പിച്ച ശേഷം നിശ്ചിത പ്രീമിയം തുക, ആധാറിന്റെ പകർപ്പ്, നികുതി രസീതിന്റെ പകർപ്പ്, ബാങ്ക് പാസ്സ്‌ബുക്കിന്റെ പകർപ്പ്, പാട്ടത്തിനു കൃഷി ചെയ്യുന്നവരാണെങ്കിൽ പാട്ടക്കരാറിന്റെ പകർപ്പ് എന്നിവ കൂടി സമർപ്പിക്കണം.
പ്രീമിയം എത്ര രൂപ?
വിളയുടെ പ്രീമിയം തുകയും ഇൻഷുറൻസ് തുകയും താഴെ ചേർക്കുന്നു.
നെല്ല്
കർഷകപ്രീമിയം—- * *1600/-(ഹെക്ടർ )
- 6.4/-(സെന്റ്)
ഇൻഷുറൻസ് തുക—- *80000/-(ഹെക്ടർ )
വാഴ
കർഷകപ്രീമിയം —- *8750/-(ഹെക്ടർ)
- 35/-(സെന്റ് )
ഇൻഷുറൻസ് തുക—– *175000/-(ഹെക്ടർ)
കുരുമുളക്
കർഷകപ്രീമിയം —–
*2500/-(ഹെക്ടർ )
- 10/-(സെന്റ് )
ഇൻഷുറൻസ് തുക—-
*50000/-(ഹെക്ടർ )
കവുങ്ങ്
കർഷകപ്രീമിയം—– *5000/- (ഹെക്ടർ )
- 20/-(സെന്റ് )
ഇൻഷുറൻസ് തുക—-
*100000/-(ഹെക്ടർ )
മഞ്ഞൾ
കർഷകപ്രീമിയം—- *3000/-(ഹെക്ടർ)
- 12/-(സെന്റ് )
ഇൻഷുറൻസ് തുക —– *60000/-(ഹെക്ടർ)
ജാതി
കർഷകപ്രീമിയം—- *2750/-(ഹെക്ടർ)
- 11/-(സെന്റ്)
ഇൻഷുറൻസ് തുക—–
*55000/-( ഹെക്ടർ)
കൊക്കോ
കർഷകപ്രീമിയം—–
*3000/-(ഹെക്ടർ)
*12/-(സെന്റ്)
ഇൻഷുറൻസ് തുക ——
*60000/-(ഹെക്ടർ)
പച്ചക്കറിവിളകൾ (പടവലം, പാവൽ, വള്ളിപയർ, കുമ്പളം, മത്തൻ, വെള്ളരി, വെണ്ട, പച്ചമുളക്)
കർഷകപ്രീമിയം—– *2000/-(ഹെക്ടർ)
*8/-(സെന്റ്)
ഇൻഷുറൻസ് തുക—– *40000/-(ഹെക്ടർ)
വെറ്റില
കർഷകപ്രീമിയം —- *5000/-(ഹെക്ടർ)
- 20/-(സെന്റ് )
ഇൻഷുറൻസ് തുക—– *100000/-(ഹെക്ടർ)
കിഴങ്ങുവർഗ്ഗങ്ങൾ(ചേമ്പ്, ചേന, കാച്ചിൽ, നന കിഴങ്, മധുരക്കിഴങ്ങ്)
കർഷകപ്രീമിയം —- *2000/-(ഹെക്ടർ)
- 8/-(സെന്റ് )
ഇൻഷുറൻസ് തുക—– *40000/-(ഹെക്ടർ)
പയർവർഗ്ഗങ്ങൾ(ഉഴുന്ന്,പയർ,ചെറുപയർ,ഗ്രീൻപീസ്,സോയാബീൻ)
കർഷകപ്രീമിയം —- *800/-(ഹെക്ടർ)
- 3/-(സെന്റ് )
ഇൻഷുറൻസ് തുക—– *40000/-(ഹെക്ടർ)
ഏലം
കർഷകപ്രീമിയം —- *2250/-(ഹെക്ടർ)
- 9/-(സെന്റ് )
ഇൻഷുറൻസ് തുക—– *45000/-(ഹെക്ടർ)
കശുമാവ്
കർഷകപ്രീമിയം —- *3000/-(ഹെക്ടർ)
- 12/-(സെന്റ് )
ഇൻഷുറൻസ് തുക—– *60000/-(ഹെക്ടർ)
മാവ്
കർഷകപ്രീമിയം —- *7500/-(ഹെക്ടർ)
- 30/-(സെന്റ് )
ഇൻഷുറൻസ് തുക—– *150000/-(ഹെക്ടർ)
ഗ്രാമ്പൂ
കർഷകപ്രീമിയം —- *2750/-(ഹെക്ടർ)
- 11/-(സെന്റ് )
ഇൻഷുറൻസ് തുക—– *55000/-(ഹെക്ടർ)
തെങ്ങ്
കർഷകപ്രീമിയം —- *5000/-(ഹെക്ടർ)
- 20/-(സെന്റ് )
ഇൻഷുറൻസ് തുക—– *100000/-(ഹെക്ടർ)
ഇഞ്ചി
കർഷകപ്രീമിയം —- *5000/-(ഹെക്ടർ)
- 20/-(സെന്റ് )
ഇൻഷുറൻസ് തുക—– *100000/-(ഹെക്ടർ)
പൈനാപ്പിൾ
കർഷകപ്രീമിയം —- *3000/-(ഹെക്ടർ)
- 12/-(സെന്റ് )
ഇൻഷുറൻസ് തുക—– *60000/-(ഹെക്ടർ)
റബർ
കർഷകപ്രീമിയം —- *5000/-(ഹെക്ടർ)
- 20/-(സെന്റ് )
ഇൻഷുറൻസ് തുക—– *100000/-(ഹെക്ടർ)
എള്ള്
കർഷകപ്രീമിയം —- *2000/-(ഹെക്ടർ)
- 8/-(സെന്റ് )
ഇൻഷുറൻസ് തുക—– *40000/-(ഹെക്ടർ)
മരച്ചീനി
കർഷകപ്രീമിയം —- *6250/-(ഹെക്ടർ)
- 25/-(സെന്റ് )
ഇൻഷുറൻസ് തുക—– *125000/-(ഹെക്ടർ)
തേയില
കർഷകപ്രീമിയം —- *2250/-(ഹെക്ടർ)
- 9/-(സെന്റ് )
ഇൻഷുറൻസ് തുക—– *45000/-(ഹെക്ടർ)
കർഷകർക്ക് പദ്ധതിയിൽ ചേരാനുള്ള 30/06/2024
കൂടുതൽ വിവരങ്ങൾ ക്ക് 7736376929