ഇടുക്കി
ജെപിഎം ആർട്സ് ആൻഡ് സയൻസ് കോളേജിൽ മുളവനം പദ്ധതി ഉദ്ഘാടനം ചെയ്തു.
ജെപിഎം ആർട്സ് ആൻഡ് സയൻസ് കോളേജിൽ NSS യൂണിറ്റിന്റെയും കട്ടപ്പന ഗ്രീൻ ലീഫിന്റെയും സംയുക്തഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന മുളവനം പദ്ധതിയുടെ ഉദ്ഘാടനം കാഞ്ചിയർ ഗ്രാമപഞ്ചായത്ത് പ്രിസിഡന്റ് ശ്രീ. സുരേഷ് കുഴിക്കട്ട് നിർവഹിച്ചു. ജലസ്രോതസും പരിസ്ഥിതിയും സംരക്ഷിക്കുന്നതിനായി വിദ്യാർത്ഥികളും സന്നദ്ധ സങ്കടന കളും മുന്നിട്ടു ഇറങ്ങുന്നത് ശ്ലാകിനീയം ആണെന്ന് അദ്ദേഹം പറഞ്ഞു.പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ പ്രൊഫ. സിപി റോയ് ആമുഖ പ്രഭാഷണം നടത്തി. പഠനം കൂടുതൽ ആസ്വാദ്യകരമാക്കുന്നതിനായി പരിസ്ഥിതി സൗഹാർദപരമായ തുറന്ന ക്ലാസ്സ്‌മുറി മുളവനം പദ്ധയുടെ ലക്ഷ്യമാണെന്ന് മാനേജർ ഫാ. അബ്രഹാം പാനികുളങ്ങര, പ്രിൻസിപ്പാൾ ഡോ. വി വി ജോർജ്കുട്ടി എന്നിവർ പറഞ്ഞു. യോഗത്തിൽ ശ്രീ. റെജി റ്റി സി, ശ്രീ. ജോസ് വെട്ടികുഴ, ശ്രീ. ബി വിനോദ്, മിസ്, കാസ്മിയ വിൻസെന്റ് എന്നിവർ സംസാരിച്ചു