അങ്കണവാടി ജീവനക്കാരുടെ ശമ്പളം മരവിപ്പിച്ചുകൊണ്ടുള്ള ധന വകുപ്പിന്റെ ഉത്തരവിനെതിരെ വണ്ടൻമേട് ഗ്രാമ പഞ്ചായത്താഫീസിന് മുമ്പിൽ ഐ എൻ റ്റി യു സി യുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു
അങ്കണവാടി ജീവനക്കാരുടെ ശമ്പളം മരവിപ്പിച്ചുകൊണ്ടുള്ള ധന വകുപ്പിന്റെ ഉത്തരവിനെതിരേ വണ്ടൻമേട് ഗ്രാമ പഞ്ചായത്താഫീസിന് മുമ്പിൽ ഐ എൻ റ്റി സി യുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു.
അങ്കണവാടി ജീവനക്കാർക്ക്സംസ്ഥാന വിഹിതം ഇനിയൊരു നിര്‍ദേശം ലഭിക്കുന്നത് വരെ നല്‍കേണ്ടെന്നാണ് ഉത്തരവ്.
കാരണം എന്താണെന്ന് വ്യക്തമാക്കാതെയാണ് ട്രഷറി ഡയറക്ടറുടെ ഉത്തരവ് . എല്ലാ ജില്ലാ, സബ് ട്രഷറി ഓഫീസര്‍മാര്‍ക്കുമായി നല്കിയ ഉത്തരവിലാണ് നടപടി. എല്ലാ ട്രഷറി ഓഫീസര്‍മാരും നിര്‍ദേശം കൃത്യമായി പാലിക്കണമെന്നും ഉത്തരവിലുണ്ട്.
ഇതോടെ സംസ്ഥാനത്തെ അരലക്ഷത്തിലധികം വരുന്ന അങ്കണവാടി ജീവനക്കാരുടെ സംസ്ഥാന വിഹിതം മുടങ്ങും.
വണ്ടൻമേട് ഗ്രാമ പഞ്ചായത്താഫീസിന് മുമ്പിൽ നടന്ന പ്രതിക്ഷേധ പരിപാടി ജില്ലാ പ്രസി. രാജാ മാട്ടുക്കാരൻ ഉത്ഘാടനം ചെയ്തു.
അങ്കണവാടി വര്‍ക്കേഴ്സ് ആന്‍ഡ് ഹെല്‍പ്പേഴ്സ് അസോസിയേഷന് സംസ്ഥാന സെക്രട്ടറി ജാൻസി റജി അധ്യക്ഷയായിരുന്നു.
ഐഎൻറ്റിയു സി സംസ്ഥാന ജനറൽ സെക്രട്ടറി രാജു ബേബി,ഷൈനി റോയി, കെ സി ബിജു, ശരവണൻ കടശ്ശിക്കടവ്, ജോബിൻ പാനോസ്, സി. മുരുകൻ, ഷാജി തത്തംപള്ളി, റോബിൻ, ജഗദീശൻ അറുമുഖം, അമൽ സജി, കെ.ഡി. മോഹൻ, റ്റോമി മാറാട്ടിൽ, സണ്ണി തേവർ തുണ്ടിയിൽ, ബേബിച്ചൻ മർക്കോസ്, എം.എൽ സജി തുടങ്ങിയവർ പങ്കെടുത്തു.