Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Oxy
Hifesh
previous arrow
next arrow
Idukki വാര്‍ത്തകള്‍

എം.ബി.എ (ദുരന്തനിവാരണം) കോഴ്‌സ്



റവന്യു വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സ്വയംഭരണ ഗവേഷണ പരിശീലന സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് (ILDM)-ൽ 2024-26 അധ്യയന വർഷത്തേക്കുള്ള എം.ബി.എ (ദുരന്തനിവാരണം) കോഴ്സിന് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. ജൂലൈ 8 വരെ ildm.kerala.gov.in  എന്ന വെബ്സൈറ്റ് മുഖേന അപേക്ഷ സമർപ്പിക്കാം.

കേരള യൂണിവേഴ്സിറ്റി അഫിലിയേഷനുള്ള ഇന്ത്യയിലെ ആദ്യത്തെ എ.ഐ.സി.ടി.ഇ അംഗീകൃത എം.ബി.എ (ഡിസാസ്റ്റർ മാനേജ്മെന്റ്) കോഴ്സാണ് ഐഎൽഡിഎം-ലേത്. ദുരന്ത നിവാരണ മേഖലയിൽ ഗവേഷണത്തിനും ഉയർന്ന ജോലികൾ കൈവരിക്കാനും വിദ്യാർഥികളെ സജ്ജരാക്കാൻ ഉതകുന്നതാണ് ഈ എം.ബി.എ പ്രോഗ്രാം. ബിസിനസ് മാനേജ്മെന്റ് രംഗത്തെ വിദഗ്ധരും ഡിസാസ്റ്റർ മാനേജ്മെന്റ് മേഖലയിലെ അന്താരാഷ്ട്രതല ഫാക്കൽറ്റികളും ദുരന്തനിവാരണം കൈകാര്യം ചയ്യുന്ന റവന്യൂ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും പ്രൊഫഷണലുകളും ക്ലാസുകൾ കൈകാര്യം ചെയ്യുന്നു.

അപേക്ഷകർക്ക് 50 ശതമാനം മാർക്കിൽ കുറയാത്ത ബിരുദവും കെ-മാറ്റ്/ സി-മാറ്റ്/ CAT എൻട്രൻസ് പരീക്ഷയിൽ സാധുവായ മാർക്കും ഉണ്ടായിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് 8547610005, [email protected]










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!