Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Gopher
Ayyr
Hifesh
Chick
Oxy
Santa
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

ന്യൂനമർദ്ദം തീവ്ര ന്യൂനമര്‍ദ്ദമാകും, അതിശക്തമായ മഴയ്ക്ക് സാധ്യത, ഏഴിടത്ത് ഓറഞ്ച് അലര്‍ട്ട്





ചക്രവാതച്ചുഴിയുടെയും ന്യൂനമർദ്ദത്തിന്‍റെയും ഫലമായി കേരളത്തില്‍ ഇന്നും ശക്തമായ മഴ തുടരുമെന്ന് കലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

തെക്കൻ കേരളത്തിന് മുകളിലാണ് ചക്രവാതച്ചുഴി നിലനില്‍ക്കുന്നത്. ഇടിമിന്നലോടും കാറ്റോടും കൂടിയ മഴ പെയ്യുമെന്നാണ് പ്രവചനം. ഇന്ന് ഒറ്റപെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയ്ക്കും, ശനിയാഴ്ചവരെ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.ഇന്ന് എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കണ്ണൂർ, കാസറഗോഡ് ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് പ്രവചനം. 24 മണിക്കൂറില്‍ 115.6 മി.മീ മുതല്‍ 204.4 മി.മീ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.തെക്ക് പടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടലില്‍ തമിഴ്‌നാട് ആന്ധ്രാ തീരത്തിനു അകലെ ന്യൂനമർദ്ദം രൂപപ്പെട്ടിട്ടുണ്ട്. വടക്ക് കിഴക്ക് ദിശയില്‍ സഞ്ചരിക്കുന്ന ഈ ന്യൂനമർദ്ദം നാളെ രാവിലെയോടെ മധ്യ ബംഗാള്‍ ഉള്‍ക്കടലില്‍ തീവ്രന്യൂനമർദ്ദമായി ശക്തി പ്രാപിക്കാനാണ് സാധ്യത. തുടർന്ന് വടക്കു-കിഴക്കു ദിശയില്‍ സഞ്ചരിച്ച്‌ വീണ്ടും ശക്തി പ്രാപിച്ച്‌ വടക്കു-കിഴക്കൻ ബംഗാള്‍ ഉള്‍ക്കടലില്‍ എത്തിച്ചേരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചനം.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!