ഇടുക്കി ജില്ലയിലെ ഇരട്ടയാറില്‍ പോക്‌സോ കേസിലെ അതിജീവിത ദൂരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ ഉന്നതതല അന്വേഷണം നടത്തണമെന്ന്അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മറ്റിയംഗം ഷൈലജ സുരേന്ദ്രൻ


ഇടുക്കി ജില്ലയിലെ ഇരട്ടയാറില്‍ പോക്‌സോ കേസിലെ അതിജീവിത ദൂരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ ഉന്നതതല അന്വേഷണം നടത്തണമെന്ന്
അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മറ്റിയംഗംഷൈലജ സുരേന്ദ്രൻ. മരിച്ച പെൺകുട്ടിയുടെ വീട് സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു ഷൈലജ സുരേന്ദ്രൻ.
കഴുത്തില്‍ ബെല്‍റ്റ് മുറുക്കിയ നിലയിലാണ് പെണ്‍കുട്ടിയെ വീടിനുള്ളിൽ
മരിച്ച നിലയില്‍ വീടിനുള്ളില്‍ കണ്ടെത്തിയത്. രാവിലേ പത്തരയോടെഅമ്മയാണ് മകളെ മരിച്ച നിലയില്‍ കണ്ടത്. കട്ടപ്പന പോലീസാണ് കേസ് അന്വേഷിക്കുന്നത്.
ഈ കേസില്‍ വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുക്കുകയും ഇടുക്കി ജില്ലാ പോലീസ് മേധാവിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. അതിജീവിത യായിരുന്ന പെൺകുട്ടിയുടെ മരണം ആത്മഹത്യയാണെന്ന് പ്രാഥമികമായി കരുതുന്നുണ്ടെങ്കിലും ഇത് പൊതു സമൂഹത്തിന് വിശ്വസിക്കാൻ കഴിയുന്നില്ലെന്നും സംസ്ഥാന കമ്മിറ്റി അംഗം ഷൈലജ സുരേന്ദ്രൻ പറഞ്ഞു.
സംസ്ഥാന കമ്മിറ്റി അംഗം ഷൈലജ സുരേന്ദ്രൻ മഹിളാ ജില്ല പ്രസിഡന്റ് സുമ സുരേന്ദ്രൻ ജില്ലാ സെക്രട്ടറി ലിസി ജോസ്, ഏരിയ സെക്രട്ടറി സാലി ജോളി എന്നിവരുടെ നേതൃത്വത്തിലാണ് സന്ദർശനം നടത്തിയത്.
രണ്ടുവര്‍ഷം മുന്‍പാണ് പെണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയായത്.
കേസ് നടന്നു വരുന്നതിനിടെയാണ് ദുരൂഹ മരണം സംഭവിച്ചത്.