Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കാലിക്കറ്റ് സര്‍വകലാശാലാ അക്കാമദിക് കൗണ്‍സില്‍ തിരഞ്ഞെടുപ്പ്; എംഎസ്എഫിന് വിജയം


കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലാ അക്കാമദിക് കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ എംഎസ്എഫിന് വിജയം. അക്കാദമിക് കൗണ്‍സിലിലേക്ക് ആദ്യമായാണ് എംഎസ്എഫ് പ്രതിനിധി തിരഞ്ഞെടുക്കപ്പെടുന്നത്. അസിം തെന്നലയാണ് വിജയിച്ചത്. 16 വോട്ടിനാണ് വിജയം.
കനത്ത പൊലീസ് സുരക്ഷയിലായിരുന്നു ഇന്ന് വോട്ടെണ്ണല്‍. ലാംഗ്വേജ് ആന്റ് ലിറ്ററേച്ചര്‍ ഫാക്കല്‍റ്റി വിദ്യാര്‍ത്ഥി മണ്ഡലത്തില്‍ കഴിഞ്ഞ വ്യാഴാഴ്ച രാത്രി നടത്തിയ വോട്ടെണ്ണലില്‍ എം എസ് എഫ് സ്ഥാനാര്‍ത്ഥിയായ അസിം തെന്നലക്കായിരുന്നു കൂടുതല്‍ വോട്ടുകള്‍ കിട്ടിയത്. എന്നാല്‍ എസ് എഫ് ഐ എതിര്‍പ്പുന്നയിച്ചതിനെത്തുടര്‍ന്ന് റീ കൗണ്ടിംഗ് നടത്താന്‍ തീരുമാനിക്കുകയായിരുന്നു. റീകൗണ്ടിംഗിനിടെ ഉണ്ടായ തര്‍ക്കം സംഘര്‍ഷത്തിലേക്ക് നീങ്ങിയതോടെ നിര്‍ത്തിവെക്കുകയായിരുന്നു.