Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
വിനോദസഞ്ചാരകേന്ദ്രങ്ങളിൽ തിരക്ക് കൂടി; മാലിന്യവും


മൂന്നാർ; സഞ്ചാരികളുടെ തിരക്കു കൂടിയതോടെ പ്രധാന
വിനോദസഞ്ചാര കേന്ദ്രങ്ങളിൽ മാലിന്യങ്ങൾ കുന്നുകൂടുന്നത് വർധിച്ചു. ഏറ്റവുമധികം സന്ദർശകരെത്തുന്ന മാട്ടുപ്പെട്ടി, എക്കോ പോയിന്റ്, കുണ്ടള, ടോപ് സ്‌റ്റേഷൻ മേഖലകളിലാണ് മാലിന്യങ്ങൾ കുന്നുകൂടുന്നത്. സംഘങ്ങളായി എത്തുന്ന സഞ്ചാരികൾ പാകം ചെയ്തു കൊണ്ടുവരുന്ന ഭക്ഷണം ഒറ്റപ്പെട്ട സ്‌ഥലങ്ങളിലിരുന്നു കഴിച്ച ശേഷം ഭക്ഷണ അവശിഷ്ടങ്ങളും പ്ലേറ്റ്, ഗ്ലാസ് എന്നിവയും ഉപേക്ഷിച്ചു പോകുന്നതു പതിവാണ്. പഞ്ചായത്തിന്റെ നേതൃത്വത്തിൽ മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനിടയിലും മാലിന്യങ്ങൾ കുന്നുകൂടുന്നതു തുടരുകയാണ്. മഴ പെയ്യുന്നതോടെ മാലിന്യങ്ങളിലൂടെ പകർച്ചവ്യാധികൾ പടർന്നുപിടിക്കാൻ കാരണമാകുമെന്ന ആശങ്കയിലാണു പ്രദേശവാസികൾ.