പുനർമൂല്യനിർണയ ക്യാമ്പുകൾ ബഹിഷ്കരിക്കേണ്ടി വരുമെന്ന് ദേശീയ അദ്ധ്യാപക പരിഷത്ത്
എസ് എസ് എൽ സി / പ്ലസ് ടു മൂല്യനിർണയത്തിൽ പങ്കെടുത്ത എല്ലാ അദ്ധ്യാപകർക്കും ഉടൻ വേതനം നൽകണമെന്നും അല്ലാത്തപക്ഷം ഉടൻ ആരംഭിക്കുന്ന പുനർമൂല്യനിർണയ ക്യാമ്പുകൾ എൻ ടി യു ബഹിഷ്കരിക്കേണ്ടിവരുമെന്നും ദേശീയ അദ്ധ്യാപക പരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി അറിയിച്ചു.
കഴിഞ്ഞ വർഷം SSLC മൂല്യനിർണയ ക്യാമ്പ് കഴിഞ്ഞയുടനെ പ്രതിഫലം നൽകിയിരുന്നു.
ഹയർ സെക്കണ്ടറി മൂല്യനിർണയ പ്രതിഫലം പല വിഷയങ്ങൾക്കും ഒരു വർഷം കഴിഞ്ഞിട്ടും ലഭിച്ചിട്ടില്ല.
ഇത്തവണ ഏപ്രിൽ മൂന്നു മുതൽ 20 വരെയായിരുന്നു SSLC മൂല്യനിർണയം. ഒന്നേമുക്കാൽ മണിക്കൂർ ദൈർഘ്യമുള്ള പരീക്ഷയ്ക്ക് പേപ്പറൊന്നിന് ആറു രൂപയും, രണ്ടേ മുക്കാൽ മണിക്കൂർ പരീക്ഷയുടെ പേപ്പറൊന്നിന് ഏഴര രൂപയും, ഹയർ സെക്കണ്ടറി പരീക്ഷയുടെ പേപ്പറൊന്നിന് എട്ടു രൂപയുമാണ് പ്രതിഫലം.
SSLC ക്ക് 16 ദിവസത്തെ ഡിഎ യും അനുവദിക്കണം.
14 ദിവസത്തെ ഡി എ മാത്രമേ നൽകു എന്ന് സർക്കാർ വാശി പിടിക്കരുതെന്നും സംസ്ഥാന ജനറൽ സെക്രട്ടറി പ്രസ്താവനയിൽ പറഞ്ഞു.
SSLC മൂല്യനിർണയ ക്യാമ്പിൽ പങ്കെടുത്ത 14000 അദ്ധ്യാപകർക്കും , ഹയർ സെക്കണ്ടറി മൂല്യനിർണയ ക്യാമ്പിൽ പങ്കെടുത്ത 25000 അദ്ധ്യാപകർക്കും , വൊക്കേഷണൽ ഹയർ സെക്കണ്ടറിയിലെ 2200 അദ്ധ്യാപകർക്കും പ്രതിഫലം നൽകാനുള്ള 50 കോടി രൂപ ഉടൻ വിദ്യാഭ്യാസ വകുപ്പ് നൽകണമെന്ന് അനുപ് കുമാർ ആവശ്യപ്പെട്ടു