Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ജൈവവൈവിധ്യ പഠനോൽസവം മെയ് 20 മുതൽ 22 വരെ
നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി ഹരിത കേരള മിഷൻ്റെ ആഭിമുഖ്യത്തിൽ സ്കൂൾ കുട്ടികൾക്കായി ജൈവവൈവിധ്യ പഠനോൽസവം നടത്തുന്നു. മെയ് 20 മുതൽ 22 വരെ അടിമാലിയിലും മൂന്നാറിലുമായാണ് പരിപാടി സംഘടിപ്പിക്കുക. ഹരിതകേരളമിഷന് കീഴിലെ നീലക്കുറിഞ്ഞി ജൈവവൈവിധ്യ വിജ്ഞാന കേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ ബ്ലോക്ക് ജില്ലാതല ക്വിസ് മൽസരത്തിലൂടെ തെരഞ്ഞെടുത്ത 60 കുട്ടികളാണ് പഠനോൽസവത്തിൽ പങ്കെടുക്കുക. ലോക ജൈവവൈവിധ്യ ദിനാഘോഷത്തിൻ്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.