കട്ടപ്പന നഗരസഭയുടെ നേതൃത്വത്തിൽ മഴക്കാല പൂർവ്വ ശുചികരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു
കട്ടപ്പന നഗരസഭയുടെ നേതൃത്വത്തിൽ മഴക്കാല പൂർവ്വ ശുചികരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.
കട്ടപ്പന ഫൊറോന SMY M ന്റ് സഹകരണത്തോടെയാണ് ശുചികരണ പ്രവർത്തനങ്ങൾ നടത്തിയത്.
മഴക്കാലത്ത് നിരവധി സാംക്രമിക രോഗങ്ങൾ പടർന്നു പിടിക്കുവാൻ സാധ്യത ഏറെയാണ്.
ഡെങ്കിപ്പനി പടർന്നു പിടിക്കുന്ന സാഹചര്യത്തിലാണ് കട്ടപ്പന നഗരസഭ മഴക്കാല പൂർവ്വ ശുചികരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്.
നഗരസഭ വൈസ് ചെയർമാൻ അഡ്വ: കെ.ജെ ബെന്നി ഉദ്ഘാടനം ചെയ്തു.
മാലിന്യങ്ങൾ വലിച്ചെറിയുന്നതിലൂടെ നാംരോഗങ്ങളെ ക്ഷണിച്ച് വരുത്തുകയാണ് ചെയ്യു ന്നത് എന്ന് കെ.ജെ ബെന്നി പറഞ്ഞു.
കട്ടപ്പന പള്ളിക്കവല,അമ്പലക്ക വല, ഓസാനം സ്കൂൾ – ഇടുക്കിക്കവല ബൈപ്പാസ് റോഡ്, കോടതി റോഡ് തുടങ്ങിയ സ്ഥലത്തെ പ്ലാസ്റ്റിക്ക് മാലിന്യങ്ങളാണ് SMYM പ്രവർത്തകർ വാർഡ് കൗൺസിലർ സോണിയ ജെയ് ബി യുടെ നേതൃത്വത്തിൽ നീക്കം ചെയ്തത്.
SMYM ഫോറോന ഡയറക്ടർ ഫാദർ നോബി വെള്ളാപ്പള്ളിൽ അദ്ധ്യക്ഷത വഹിച്ചു.
പൊതുമരാമത്ത്സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സിബി പാറപ്പായിൽ,SM YM ഫൊറോന പ്രസിഡന്റ് അലൻ . എസ്. പുലിക്കുന്നേൽ തുടങ്ങിയവർ സംസാരിച്ചു.