Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Oxy
Hifesh
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

എന്നിടം മാതൃകാപരം; ജില്ലാ കളക്ടർ





സ്ത്രീകൾക്ക് അവരുടെ ആശയങ്ങളെ സങ്കൽപ്പങ്ങളെ, ചിന്തകളെ പ്രകാശിപ്പിക്കാനും ചർച്ച ചെയ്യാനും കൂടിയിരിക്കാനും കഴിയുന്ന എന്നിടമെന്ന ആശയം മാതൃകാപരമാണെന്ന് ജില്ലാകളക്ടർ ഷീബാ ജോർജ് പറഞ്ഞു. തടിയംപാട് കമ്മ്യൂണിറ്റി ഹാളിൽ കുടുബശ്രീയുടെ ഇരുപത്തിയാറാം വാർഷികത്തിൻ്റെ ഭാഗമായി രൂപീകരിച്ച എ ഡി എസ് തലകൾച്ചറൽ റിക്രിയേഷൻെ സെൻ്റർ എന്നിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ
സമൂഹത്തെ എങ്ങിനെ രൂപപ്പെടുത്താൻ സ്ത്രീകളുടെ കൂട്ടായ്മക്ക് കഴിയും എന്നതിൻ്റെ ഉദാഹരണമാണ് കുടുംബശ്രീ പ്രസ്ഥാനം. കഴിവുകളെയും ആശയങ്ങളേയും പ്രകാശിപ്പിക്കുന്ന എന്നിടം സ്വാർത്ഥതയുടെ എന്നിടമായി മാറാതെ സമൂഹത്തെയാകെ ഉൾക്കൊള്ളാൻ കഴിയുന്ന ഒരിടമായി മാറണമെന്നും ഷീബാ ജോർജ് പറഞ്ഞു.
കുടുംബശ്രീ ജില്ലാ കോ ഓഡിനേറ്റർ  സി ആർ മിനി അധ്യക്ഷത വഹിച്ചു.
ശുചിത്വോൽസവം ക്യാമ്പയിൻ ഉദ്ഘാടനം എൽ എസ് ജി ഡി ജോയിൻ്റ് ഡയരക്ടർ കെ വി കുര്യാക്കോസും ധീരം യൂണിഫോം വിതരണം എൽ എസ് ജി ഡി അസി. ഡയരക്ടർ സി ശ്രീലേഖയും നിർവ്വഹിച്ചു. എ ഡി എസ് ചെയർപേഴ്സൺ സന്ധ്യ സജീവ്,സെക്രട്ടറി മേബിൾ,സി ഡി എസ് ചെയർപേഴ്സൺ സൗമ്യ സുനിൽ, വാഴത്തോപ്പ് സി ഡി എസ് ചെയർപേഴ്സൺ വിജിമോൾ കണ്ണൻ സ്വാഗതവും അസി: ജില്ലാ കോഡിനേറ്റർ വി എം ആശാമോൾ നന്ദിയും പറഞ്ഞു. തുടർന്ന് കുടുംബശ്രീ ധീരം കരാട്ടെ ടീം എന്നിവരുടെ കലാകായിക പ്രകടനങ്ങൾ നടന്നു.

*എന്നിടം*

കേരളത്തിലെ കുടുംബശ്രീ അംഗങ്ങളുടെ കലാ സാംസ്കാരിക ഉന്നമനത്തിനു ഒരു പൊതു ഇടം എന്ന ലക്ഷ്യം ആണ് “എന്നിടം” എന്നതിലൂടെ നേടുന്നത് . ഓരോ എ ഡി എസ്സി നെയും കൾച്ചറൽ ആൻഡ് റിക്രിയേഷണൽ സെൻറർ ആയി വികസിപ്പിക്കുക എന്നതാണ് ഇതിന്റെ മുഖ്യ ലക്ഷ്യം. കുടുംബശ്രീ അംഗങ്ങളുടെയും ഓക്സിലറി അംഗങ്ങളുടെയും കലാ സാംസ്കാരിക സാമൂഹിക ഉന്നമനത്തിന് ഒരു പൊതു ഇടമായി എ ഡി എസ്സുകളെ വികസിപ്പിക്കും. ഇത് വഴി കുടുംബശ്രീ അംഗങ്ങളിൽ സാമൂഹ്യ സാംസ്കാരിക അവബോധം സൃഷ്ടിക്കും . നാടിന്റെ സൗഹാർദ്ധ അന്തരീക്ഷം മെച്ചപ്പെടുത്തുന്ന വിവിധ പരിപാടികൾ സംഘടിപ്പിക്കും. ഈ സെന്ററുകൾ ഏറ്റെടുത്തു നടത്തുന്ന വിവിധ പരിപാടികളിലൂടെ പൊതു സമൂഹത്തിന്റെ മാനസിക ആരോഗ്യം ഉറപ്പു വരുത്തും . കായിക വിനോദങ്ങൾ, കലാ സാംസ്കാരിക പ്രവർത്തനങ്ങൾ, സാമൂഹ്യ ഇടപെടലുകൾ, ഭക്ഷ്യ ഉദ്പാദന പ്രദർശന മേളകൾ, ബോധവൽക്കരണ പ്രവർത്തനങ്ങൾ പരിസ്ഥിതി സംരക്ഷണം, കിടപ്പിലായവരുടെ പരിചരണം, വയോജന ബാലസഭ സംഗമം, കലാ പരിപാടികൾ സിനിമ പ്രദർശനം സാഹിത്യ ക്യാമ്പ്, യോഗ ക്ലബുകൾ ആരംഭിക്കൽ കായിക പ്രവർത്തനങ്ങൾ ,ഓണം ക്രിസ്തുമസ് പെരുന്നാൾ തുടങ്ങിയ വിവിധ ആഘോഷ പരിപാടികൾ സംഘടിപ്പിക്കൽ, വിവിധ ദിനാചരണങ്ങൾ തുടങ്ങിയ വിവിധങ്ങളായ പ്രവർത്തങ്ങൾ  എന്നിടം ഏറ്റെടുത്തു നടപ്പിലാക്കും . തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ഘടക സ്ഥാപനങ്ങളുടെയും കീഴിലുള്ള വിവിധ കെട്ടിടങ്ങൾ എന്നിടം ഓഫീസ് ആവശ്യത്തിനായി ലഭ്യമാക്കും. തദ്ദേശ സ്ഥാപന അധ്യക്ഷൻ എ ഡി എസ് ഭാരവാഹികൾ ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾ ബാലസഭ ഭാരവാഹികൾ പ്രത്യേക അയൽ ക്കൂട്ട അംഗങ്ങൾ സാമൂഹ്യ സാംസ്കാരിക പ്രവർത്തകർ ക്ലബ് ഭാരവാഹികൾ എന്നിവർ ചേർന്ന സംഘാടക സമിതി ആയിരിക്കും എന്നിടം പ്രവർത്തങ്ങൾ സംഘടിപ്പിക്കുക

*ധീരം കരാട്ടെ പരിശീലനകർക്കുള്ള യൂണിഫോം വിതരണം*

കുടുംബശ്രീ സംസ്ഥാനമിഷന്റേയും സ്പോർട്സ് കേരള ഫൗണ്ടേഷനും സംയുക്താഭിമുഖ്യത്തിൽ ഒരു വർഷം നീണ്ടുനിന്ന ധീരം കരാട്ടെ പരിശീലകർക്കുള്ള പരിശീലന പരിപാടി സമാപിച്ചു.

സ്ത്രീകളുടെ കായികശേഷിയും മനോധൈര്യവും വർദ്ധിപ്പിക്കുന്നതിലൂടെ ലിംഗപദവിപരമായ അതിക്രമങ്ങളെ ചെറുക്കുന്നതിനുള്ള ധീരം പദ്ധതിയിൽ പരിശീലനം നൽകാനുള്ള ചുമതല സ്പോർസ് കേരള ഫൗണ്ടേഷനാണ് ഏറ്റെടുത്തത്. ഒന്നാംഘട്ട പരിശീലനത്തിന് എല്ലാ ജില്ലയിൽ നിന്നും തെരെഞ്ഞെടുക്കപ്പെട്ട രണ്ടുപേർക്ക് സംസ്ഥാനാടിസ്ഥാനത്തിൽ 3 മാസത്തെ റസിഡൻഷ്യൽ പരിശീലനം നൽകുകയും രണ്ടാം ഘട്ടമെന്ന നിലയിൽ ഓരോ ജില്ലയിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും കരാട്ടെ പരിശീലകരാകാൻ താൽപ്പര്യമുള്ള 18നും 40നും ഇടയിൽ പ്രായമുള്ള 30 പേരെ തെരെഞ്ഞെടുത്ത് അതത് ജില്ലയിലെ പരിശീലന കേന്ദ്രങ്ങളിൽ 1 വർഷം നീണ്ടു നിന്ന പരിശീലന പരിപാടി  മാർച്ച് 31ന് പൂർത്തിയായി. ഇടുക്കി ജില്ലയിൽ കഴിഞ്ഞ വർഷം ആഗസ്റ്റിൽ കോടിക്കുളത്തും ബൈസൺവാലിയിലുമായി രണ്ട് പരിശീലന കേന്ദ്രങ്ങളിൽ ആരംഭിച്ച പരിശീലനം വിജയകരമായി പൂർത്തീകരിച്ചത് 19 പേരാണ്. സമൂഹത്തിൽ തങ്ങളുടേതായ ഇടം ഉറപ്പിക്കുന്നതിന് ആത്മവിശ്വാസത്തോടെ മുന്നേറിയ ധീരം പരിശീലകരെ കുടുംബശ്രീ ദിനത്തിൽ അഭിനന്ദിക്കുന്നതിനോടൊപ്പം അവരുടെ മാതൃകാപരമായ ഇടപെടൽ കുടുംബശ്രീയുടെ ഭാഗമായി തുടരാനും ഇത്തരത്തിലുള്ള പ്രവർത്തനങ്ങളുടെ തുടർച്ച സുസ്ഥീരമായ സാമൂഹിക മാറ്റത്തിലേക്ക് വഴിതെളിക്കുന്നതാണ്.

*ബാലസഭ ശുചിത്യോത്സവം 2.0*

കുട്ടികളിലൂടെ കുടുംബങ്ങളിലേക്കും, കുടുംബങ്ങളിൽ നിന്ന് സമൂഹങ്ങളിലേക്കും ശുചിത്വ സുന്ദര കേരളം എന്ന ആശയം പ്രചരിപ്പിക്കുന്നതിനു കുടുംബശ്രീ ബാലസഭ കുട്ടികളിൽ നടപ്പിലാക്കുന്ന അവബോധ പരിശീലന പരിപാടിയാണ് ശുചിത്യോത്സവം 2.0

സംസ്ഥാന സർക്കാർ നിർദ്ദേശം അനുസരിച്ചു കുടുംബശ്രീ മിഷനും ശുചിത്വമിഷനും സംയുക്തമായി എല്ലാ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ ഓരോ വാർഡ് തലത്തിൽ ബാലസഭ കുട്ടികൾക്ക് ആവശ്യമായ പിന്തുണ നൽകുന്ന രീതിയിലാണ് ശുചിത്യോത്സവം സീസൺ 2 ആവിഷ്കരിച്ചിട്ടുള്ളത്.

സമൂഹത്തിൽ നിലനിൽക്കുന്ന പ്രശ്നങ്ങളെ നിരീക്ഷിക്കാനും അതിലൂടെ ശാസ്ത്രീയമായ പ്രശ്ന പരിഹാരങ്ങൾ നിർദ്ദേശിക്കാനും കുട്ടികളെ പ്രാപ്തരാക്കുക, പരിസ്ഥിതിയും ആരോഗ്യവും തമ്മിലുള്ള ബന്ധം സംബന്ധിച്ച ശാസ്ത്രീയ അവബോധം സൃഷ്ടിക്കുക, മാലിന്യ സംസ്കരണത്തിന്റെ പ്രാധാന്യം മനസിലാക്കുക, പാഴ് വസ്തുകളിൽ നിന്നും ഉത്പന്നങ്ങൾ നിർമിക്കാൻ കുട്ടികളെ പ്രാപ്തരാക്കുക തുടങ്ങിയവയാണ് ഇതിന്റെ ലക്ഷ്യങ്ങൾ









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!