നാട്ടുവാര്‍ത്തകള്‍
നിർമലാസിറ്റിയിൽ വ്യാപാരിയെ മദ്യപസംഘം പരിക്കേല്പിച്ചു


കട്ടപ്പന : നിർമലാസിറ്റിയിൽ വ്യാപാരിയെ മദ്യപസംഘം ആക്രമിച്ച് പരിക്കേല്പിച്ചു. സെന്റ് മാർട്ടിൻ കോൾഡ് സ്റ്റോറേജ് ഉടമ പാലാ സ്വദേശി ഷിബുവിനാണ് മർദനമേറ്റത്. കടയുടെ വാതിലും ബോർഡും മദ്യപസംഘം നശിപ്പിച്ചു. തിങ്കളാഴ്ച രാത്രി ഒൻപതോടെയായിരുന്നു സംഭവം. കട അടച്ചശേഷം ഒരുകൂട്ടമാളുകൾ സ്ഥലത്തെത്തി ഇറച്ചി ആവശ്യപ്പെട്ടു. വീണ്ടും തുറക്കാൻ കഴിയില്ലെന്ന് പറഞ്ഞതോടെ ഇവർ മർദിക്കുകയും അസഭ്യം പറയുമായിരുന്നുവെന്ന് ഷിബു പറഞ്ഞു. രണ്ടുമണിക്കൂറിനുശേഷം ഇവർ വീണ്ടും സ്ഥലത്തെത്തി കടയും അടിച്ചുതകർത്തു. ഷിബുവിന്റെ പരാതിയിൽ കട്ടപ്പന പോലീസ് കേസെടുത്തു. വാഴവര മേഖലയിലുള്ളവരാണ് അക്രമം നടത്തിയതെന്നാണ് പോലീസ് പറയുന്നത്.