Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Oxy
Hifesh
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

കനറാ ബാങ്ക് വനിതകൾക്ക്  വേണ്ടി മാത്രമായി ഒരു പുതിയ സേവിംഗ്സ് ബാങ്ക് അക്കൗണ്ട് അവതരിപ്പിച്ചു




കനറാ ബാങ്ക് വനിതകൾക്ക്  വേണ്ടി മാത്രമായി ഒരു പുതിയ സേവിംഗ്സ് ബാങ്ക് അക്കൗണ്ട് അവതരിപ്പിച്ച  വിവരം സന്തോഷപൂർവ്വം, അതിലേറെ അഭിമാനപൂർവ്വം അറിയിക്കാൻ വേണ്ടിയാണു ഈ സന്ദേശം . ഇന്ത്യയിൽ ആദ്യമായാണ് ഇങ്ങനെ പ്രത്യേകത ഉള്ള ഒരു സേവിംഗ്സ് അക്കൗണ്ട് ഒരു ബാങ്ക്  തുടങ്ങുന്നത് എന്നതാണ് ഇതിൽ ഞങ്ങൾക്ക് അഭിമാനകരമായ കാര്യം. കാനറ എയ്ഞ്ചൽ ( Canara Angel) എന്ന പേരിൽ അറിയപ്പെടുന്ന ഈ അക്കൗണ്ട് മൂന്ന് തരം ഉണ്ട്.(മിനിമം ബാലൻസ് 5000 രൂപ,30000 രൂപ,100000 രൂപ) ഈ അക്കൗണ്ടിന്റെ ഒരു പ്രത്യേകത അക്കൗണ്ട്  ഉള്ളവർക്ക് കാൻസർ ചികിത്സയുടെ ചെലവ്  തിരികെ ലഭിക്കും എന്നതാണ്.  *താങ്കളുടെ ജീവിതത്തിന്റെ ഏതെങ്കിലും ഘട്ടത്തിൽ  നിർഭാഗ്യവശാൽ കാൻസർ രോഗം പിടിപെട്ടാൽ ചികിത്സക്ക് ചെലവാകുന്ന തുകയിൽ 3 ലക്ഷം രൂപ മുതൽ 10 ലക്ഷം രൂപ വരെ ഈ അക്കൗണ്ട് ഉണ്ടെങ്കിൽ താങ്കൾക്ക് തിരികെ ലഭിക്കുന്നതാണ്.* ( 70 വയസ്സ് വരെയാണ് ഈ അക്കൗണ്ട് തുടങ്ങാൻ പറ്റുന്ന പ്രായ പരിധി, കാൻസർ ചികിത്സാ സൗജന്യം ലഭിക്കുന്നതും ആ പ്രായം വരെ ആണ്). *താങ്കൾക്കറിയാമല്ലോ കാൻസർ കെയർ പോളിസികളുടെ കനത്ത പ്രീമിയത്തെക്കുറിച്ച്. വയസ്സ് കൂടുന്നതനുസരിച്ചു പ്രീമിയം താങ്ങാനാവാത്ത വിധം ഉയർന്ന് കൊണ്ടിരിക്കും . അസുഖം വന്നില്ലെങ്കിൽ പ്രീമിയം തുക നഷ്ടമാവുകയും ചെയ്യും. ഒരോ വർഷം കഴിയുമ്പോഴും വീണ്ടും നിങ്ങൾ പ്രീമിയം  അടച്ചാൽ മാത്രമേ അടുത്ത വർഷത്തേക്ക് പോളിസി പുതുക്കി കിട്ടുകയുമുള്ളൂ .അപ്പോഴാണ് 70 വയസ്സുവരെ നിങ്ങൾക്ക് ഒരു രൂപ പോലും ചെലവില്ലാതെ ഈ സൗകര്യം ലഭ്യമാവുന്നത് എന്നാ കാര്യം വിനീതമായി ഓർമിപ്പിച്ചു കൊള്ളട്ടെ*.ഇതോടൊപ്പം അക്കൗണ്ട് ഹോൾഡർക്ക് 8 മുതൽ 26 ലക്ഷം രൂപ വരെ അപകട മരണ ഇൻഷുറൻസ്, ഭർത്താവിന് 2 ലക്ഷം രൂപ അപകട മരണ ഇൻഷുറൻസ്, ഭർത്താവിന് 4 ലക്ഷം  രൂപ എയർ ആക്സിഡന്റ് ഇൻഷുറൻസ്, ഫ്രീ പ്ലാറ്റിനം എടിഎം കാർഡ് ( വാർഷിക ഫീസ് ഇല്ലാതെ) , ഫ്രീ ലോക്കർ ഓപ്പറേഷൻ( പരിധിയില്ലാതെ), അക്കൗണ്ട് സംബന്ധി ച്ച വിവരങ്ങളുടെ ഫ്രീ SMS,ഭർത്താവിനും രണ്ട് മക്കൾക്കും മിനിമം ബാലൻസ് വേണ്ടാത്ത അക്കൗണ്ടുകൾ, നിശ്ചിത എണ്ണം ഫ്രീ Airport Longue Access തുടങ്ങിയ അനേകം പ്രത്യേകതകൾ ഈ അക്കൗണ്ട് തുടങ്ങുന്ന ചെയ്യുന്ന വനിതകൾക്ക് ലഭിക്കുന്നതാണ്. ഈ അക്കൗണ്ടിന്റെ ആനുകൂല്യങ്ങൾ പരമാവധി താങ്കൾ  ഉപയോഗപ്പെടുത്തുക. നിലവിൽ സാധാരണ സേവിംഗ്സ് അക്കൗണ്ട് ഉപയോഗിക്കുന്ന സ്ത്രീകൾ എത്രയും പെട്ടെന്ന് angel അക്കൗണ്ട് ലേക്ക് മാറുക. *ഇന്ത്യയിൽ ആദ്യമായി ആണ് ഒരു രൂപ പോലും  ഇൻഷുറൻസ് പ്രീമിയം അടക്കാതെ ഒരു സ്ഥാപനം കാൻസർ കവർ ചികിത്സാ സൗജന്യം നൽകുന്നത് എന്ന് മനസ്സിലാക്കി ഈ സൗകര്യം എല്ലാ കുടുംബങ്ങളും ഉപയോഗപ്പെടുത്തണം എന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു*.  Canara Angel അക്കൗണ്ട്  തുടങ്ങാൻ 2 ഫോട്ടോ, ഒറിജിനൽ ആധാർ കാർഡ് , Pan Card ( ഉണ്ടെങ്കിൽ), ഇവയുടെ ഓരോ കോപ്പി എന്നിവ സഹിതം  അടുത്ത ദിവസങ്ങളിൽ കനറാ ബാങ്ക് ശാഖ സന്ദർശിക്കുക









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!