Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ഇരട്ടയാറില്‍ പോക്സോ കേസ് അതിജീവിത മരിച്ചതു കഴുത്തു ഞെരിഞ്ഞതുമൂലം ശ്വാസം മുട്ടിയാണെന്നു പോസ്റ്റുമോര്‍ട്ടത്തില്‍ സ്ഥിരീകരിച്ചെന്ന മാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ വനിതാ കമ്മിഷന് സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്തു
ഇരട്ടയാറില്‍ പോക്സോ കേസ് അതിജീവിത മരിച്ചതു കഴുത്തു ഞെരിഞ്ഞതുമൂലം ശ്വാസം മുട്ടിയാണെന്നു പോസ്റ്റുമോര്‍ട്ടത്തില്‍ സ്ഥിരീകരിച്ചെന്ന മാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ വനിതാ കമ്മിഷന് സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്തു.ഇതുസംബന്ധിച്ച് ഇടുക്കി ജില്ലാ പോലീസ് മേധാവിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായി വനിതാ കമ്മിഷന് അധ്യക്ഷ അഡ്വ. പി. സതീദേവി അറിയിച്ചു.
ചൊവ്വാഴ്ച രാവിലെ പത്തരയോടെയാണു പതിനെട്ടുകാരിയെ വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. മുണ്ട് ധരിക്കുമ്ബോള്‍ ഉപയോഗിക്കുന്ന രീതിയിലുള്ള ബെല്‍റ്റ് പലതവണ കഴുത്തില്‍ ചുറ്റിയശേഷം ലോക്കിട്ട നിലയിലായിരുന്നു.