Idukki വാര്ത്തകള്കേരള ന്യൂസ്പ്രധാന വാര്ത്തകള്പ്രാദേശിക വാർത്തകൾ
കേരളത്തിൽ മേയ് 31-ന് മൺസൂൺ എത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്
തിരുവനന്തപുരം
കേരളത്തിൽ തെക്കുപടിഞ്ഞാറൻ മൺസൂൺ മേയ് 31-ന് എത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇതിൽ നാല് ദിവസംവരെ വ്യത്യാസമുണ്ടാകാമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സാധാരണഗതിയിൽ ജൂൺ ഒന്നിനാണ് കേരളത്തിൽ മൺസൂൺ എത്താറ്. ഇതിൽ ഏഴ് ദിവസം വരെ വ്യത്യാസമുണ്ടാകാം. കേരളത്തിലെത്തുന്ന മൺസൂൺ പിന്നീട് വടക്കോട്ട് സഞ്ചരിച്ച് ജൂലൈ 15-ഓടെ രാജ്യത്തൊട്ടാകെ വ്യാപിക്കും. ഇന്ത്യയിലെ മൺസൂണിന്റെ പുരോഗതി സംബന്ധിച്ച നിർണായകമായ സൂചകമാണ് കേരളത്തിൽ മൺസൂൺ എത്തുന്ന തിയ്യതി. കടുത്ത വേനലിൽ വിയർക്കുന്ന ഉത്തരേന്ത്യയ്ക്ക് വലിയ ആശ്വാസമാകും മൺസൂൺ.