ഇരട്ടയാറിൽ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വോഷണം ഊർജ്ജിതമാക്കി
ഇന്ന് രാവിലെ 10.30 ഓടെയാണ് യുവതിയെ കിടപ്പ് മുറിയിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവസ്ഥലത്ത് ഉന്നത പോലീസ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി. ആത്മഹത്യയും കൊലപാകവും തള്ളിക്കളയാൻ കഴിയില്ലന്ന് പോലീസ് . രാവിലേ പത്തരയോടെ അമ്മ വിളിച്ചുണർത്താൻ ചെന്നപ്പോഴാണ് മരണ വിവരം അറിയുന്നത്. ഉടൻ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. ടീഷർട്ടും ഇറുകിയ പാൻ്റുമാണ് വേഷം. കഴുത്തിൽ ബെൽറ്റ് ചുറ്റിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.ഇതാണ് കൊലപാതകമെന്ന് സംശയിപ്പിക്കുന്നത്.യുവതിയെ കൂടാതെ അച്ചനും അമ്മയും സഹോദരനുമാണ് വീട്ടിലുണ്ടായിരുന്നെങ്കിലും രാവിലെയാണ് ഇവർ യുവതി മരിച്ച വിവരം അറിയുന്നത്. കട്ടപ്പന പോലീസ് രാവിലെ മുതൽ അന്വോഷണം ആരംഭിച്ചു. ഉച്ചക്ക് ശേഷം ഫോറൻസിക് സംഘവും ഡോഗ് സക്വാഡും സ്ഥലത്തെത്തി. പ്രതികൂല കാലവസ്ഥ പരിശോധനക്ക് തിരിച്ചടിയായി. ഇടുക്കി എസ് പി വിഷ്ണു പ്രദീപ് ടി കെ സ്ഥലത്തെത്തി അന്വേഷണം വിലയിരുത്തി. കട്ടപ്പന / ഇടുക്കി ഡിവൈഎസ്‌പിമാരായി പി വി ബേബി, കെ ആർ ബിജു,കട്ടപ്പന സിഐ സുരേഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് അന്വോഷണം പുരോഗമിക്കുന്നത്. സമീപത്തെ സീസി ടി വി ദ്യശ്യങ്ങൾ പോലീസ് പരിശോധിച്ചു.ഇടുക്കിയിൽ നിന്ന് ഫോറൻസിക് സംഘവും ഡോഗ് സ്ക്വാഡും പരിശോധന നടത്തി. സമീപത്തെ സി സി ടി വി പരിശോധിക്കുകയും സംശയമുള്ളവരെ ചോദ്യം ചെയ്യുകയും ചെയ്‌തു. ഉടുമ്പൻ ചോല എം എൽ എ.എം എം മണി, ഇരട്ടയാർ പഞ്ചായത്ത് പ്രസിഡൻ്റ് ജിഷ ഷാജി, സി പി എം ജില്ലാ സെക്രട്ടറി സിവി വർഗീസ് തുടങ്ങി ജനപ്രതിനിധികളും നേതാക്കളും സ്ഥലത്തെത്തിയിരുന്നു. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റി.