Idukki വാര്ത്തകള്കേരള ന്യൂസ്പ്രധാന വാര്ത്തകള്പ്രാദേശിക വാർത്തകൾ
ഇരട്ടയാറിൽ 17കാരി വീടിനുള്ളിൽ മരിച്ച നിലയിൽ: ദുരൂഹത
ഇടുക്കി: ഇരട്ടയാറിൽ മരിച്ചനിലയിൽ കണ്ടെത്തിയ പെൺകുട്ടിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളജിലേക്ക് മാറ്റി. ഇരട്ടയാർ ടൗണിന് സമീപം രാവിലേ പത്തരയോടെയാണ് പെൺകുട്ടിയെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടത്. കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. കഴുത്തിൽ വള്ളി ചുറ്റിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പെൺകുട്ടിയെ കൂടാതെ അച്ഛനും അമ്മയും സഹോദരനുമാണ് വീട്ടിലുണ്ടായിരുന്നതെങ്കിലും രാവിലെയാണ് ഇവർ പെൺകുട്ടി മരിച്ച വിവരം അറിയുന്നത്. ഡിവൈഎസ്പിമാരായ ബേബി പി.വി, കെ ആർ ബിജു, മധു ബാബു, സർക്കിൾ ഇൻസ്പെക്ടർ സുരേഷ് കുമാർ എന്നിവരുടെ നേത്യത്വത്തിലാണ് അന്വേഷണം. സമീപത്തെ സിസിടിവി ദ്യശ്യങ്ങൾ പൊലീസ് പരിശോധിച്ചു. ഇടുക്കിയിൽ നിന്ന് ഫോറൻസിക് സംഘവും ഡോഗ് സ്ക്വാഡും പരിശോധന നടത്തി.