കാഞ്ചിയാർ നരിയംപാറ മന്നം മെമ്മോറിയൽ ഹൈസ്ക്കൂൾ 1980-81 വർഷത്തെ 10-ക്ലാസ് വിദ്യാർത്ഥികളുടെ സംഗമം മെയ് പതിനാറാം തിയതി നടക്കും
കാഞ്ചിയാർ നരിയംപാറ മന്നം മെമ്മോറിയൽ ഹൈസ്ക്കൂൾ 1980-81 വർഷത്തെ 10-ക്ലാസ് വിദ്യാർത്ഥികളുടെ സംഗമം മെയ് പതിനാറാം തിയതി നടക്കും. എകദേശം 350-ളം പേരും 9 സിവിഷനുകളും ഉണ്ടായിരുന്ന വർഷമായിരുന്നു 1980-81 ബാച്ച്.
43 വർഷത്തിന് ശേഷം അവരെയെല്ലാം വീണ്ടും ഒരേ വേദിയിൽ എത്തിക്കുക സൗഹൃദം പുതുക്കുക എന്ന ലക്ഷ്യത്തോടു കൂടി പല സ്ഥലങ്ങളിലു ദേശങ്ങളിലുമായി പരസ്പ്‌പരം ബന്ധങ്ങൾ പോലും ഇല്ലാതെ കഴിഞ്ഞിരുന്നവരെയും വീണ്ടും ഓർമ്മിക്കാനും കാണാനും സൗഹ്യദം പുതുക്കുന്ന തിനുമായി വളരെ നാളത്തെ പ്രയത്നത്തിന് ശേഷം പലരെയും കണ്ടെത്തുകയും ഒന്നിച്ചു ചേരുക എന്ന ആശയം പങ്കുവച്ച് ഓർമ്മകൾ 80-81 NMHSS നരിയംപാറ എന്ന ഒരു ഗ്രൂപ്പായി പ്രവർത്തിച്ചു വരികയാണ്. 16 ന് ഹൈസ്‌കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന കൂട്ടായ്മയിൽ സ്ക്കൂൾ മാനേജർ ബി. ഉണ്ണികൃഷ്ണൻ നായർ അധ്യക്ഷത വഹിക്കും.
മന്ത്രി റോഷി അഗസ്റ്റിൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. 2024 വർഷത്തിൽ പത്താം ക്ലാസിൽ A+ നേടിയ വിദ്യാർത്ഥികളെയും വിജയം നേടിയ കുട്ടികളെയും ആദരിക്കും. കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സുരേഷ്, കുഴിക്കാട്ട് ,. കട്ടപ്പന നഗരസഭാ കൗൺസിലർ സജിമോൾ ഷാജി ‘കാഞ്ചിയാർ ഗ്രാമ പഞ്ചായത്തംഗം ബിന്ദു മധുക്കുട്ടൻ ഹെഡ്‌മാസ്റ്റർ എർ. ബിന്ദു,തുടങ്ങിയവർ പങ്കെടുക്കും. വാർത്താ സമ്മേളനത്തിൽ
ബി ഉണ്ണികൃഷ്ണൻ നായർ, രാജശേഖരൻ എം.വി., ബൈജുവേ മ്പേനി, മധു കുട്ടൻ നായർ, ടോമി തോമസ്, ടോമി ആന്റണി തുടങ്ങിയവർ പങ്കെടുത്തു.