Letterhead top
previous arrow
next arrow
നാട്ടുവാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍

കര്‍ഷക ഭാരതി / ഹരിതമുദ്ര അവാര്‍ഡ് 2020



സംസ്ഥാന കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് 2020 വര്‍ഷത്തില്‍ കാര്‍ഷിക മേഖലയിലെ വിവിധ രംഗങ്ങളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ചവര്‍ക്ക് നല്‍കുന്ന കര്‍ഷക അവാര്‍ഡുകള്‍ക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ജൂലൈ 09 വരെ ദീര്‍ഘിപ്പിച്ചു. അച്ചടി മാധ്യമം, ദൃശ്യ മാധ്യമം, നവ മാധ്യമം എന്നീ രംഗങ്ങളിലെ മികച്ച ഫാം ജേര്‍ണലിസ്റ്റിന് നല്‍കുന്ന കര്‍ഷക ഭാരതി അവാര്‍ഡ്, ദൃശ്യ, ശ്രവ്യ, ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വഴി പ്രസിദ്ധീകരിച്ച/പ്രക്ഷേപണം ചെയ്ത ഏറ്റവും മികച്ച കാര്‍ഷിക പരിപാടിയ്ക്ക് നല്‍കുന്ന ഹരിതമുദ്ര അവാര്‍ഡ് എന്നിവയ്ക്ക് 09 വരെ നോമിനേഷനുകള്‍ സമര്‍പ്പിക്കാം. അപേക്ഷയും വിശദാംശങ്ങളും www.fibkerala.gov.in എന്ന വെബ് സൈറ്റില്‍ ലഭിക്കും.

‘പ്രിന്‍സിപ്പല്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ, കവടിയാര്‍, തിരുവനന്തപുരം -3 എന്ന വിലാസത്തിലാണ് അപേക്ഷകള്‍/നോമിനേഷനുകള്‍ അയയ്‌ക്കേണ്ടത്. നോമിനേഷനുകളുടെ പുറത്ത് ‘കര്‍ഷക ഭാരതി / ഹരിതമുദ്ര അവാര്‍ഡ് 2020 – എതു വിഭാഗം’എന്നത് പ്രത്യേകം രേഖപ്പെടുത്തണം









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!