ലോക നേഴ്സസ് ദിനാചരണം കട്ടപ്പനയിൽ നടന്നു
സെൻ്റ് ജോൺസ് ഓഫ് ഗോഡ് ആഡിറ്റോറിയത്തിലാണ് സമ്മേളനം സംഘടിപ്പിച്ചത്. ഇടുക്കി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ആശാ ആൻ്റെണി യോഗം ഉത്ഘാടനം ചെയ്തു.
ഈ വർഷത്തെ ദിനാചരണത്തോടനുബന്ധിച്ച് ഈ അന്താരാഷ്ട്ര നഴസസ് ഇടുക്കി ജില്ല നേഴസസ് ദിനാഘോഷത്തിൻ്റെ സമാപന സമ്മേളനം കട്ടപ്പനയിൽ വെച്ചാണ് നടന്നത്.
സെൻ്റ് ജോൺസ് ഓഫ് ഗോഡ് ആഡിറ്റോറിയത്തിലാണ് സമ്മേളനം സംഘടിപ്പിച്ചത്. നേഴ്സസ് അന്താരാഷ്ട്ര ദിനത്തിനോടനുബന്ധിച്ച് രാവിലെ 9 മണിക്ക് പതാക ഉയർത്തലിനുശേഷം ടൗൺ ചുറ്റി യുള്ള നേഴ്സസ് ദിന സന്ദേശ റാലിയും നടന്നു.
സെന്റ് ജോൺസ് കോളേജ് ഓഫ് നഴ്സസ് ആഡിറ്റോറിയത്തിൽ നടന്ന പൊതുസമ്മേളനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ആശാആൻ്റെണി ഉത്ഘാടനം ചെയ്തു.
സമ്മേളനത്തിൽ കട്ടപ്പന നഗരസഭാധ്യക്ഷ ബീനാ ടോമി അധ്യക്ഷത വനിച്ചു.
ജില്ല മെഡി ക്കൽ ഓഫീസർ ഡോ. മനോജ് എൽ മുഖ്യപ്രഭാഷണം നടത്തി.
യോഗത്തിൽ നേഴ്സുമാരുടെ വിവിധ കലാപരിപാടികളും നടന്നു.
ജില്ലയിലെ സർക്കാർ/സർക്കാരിതര നേഴ്സുമാരുടേയും നേഴ്സിംഗ് വിദ്യാർത്ഥികളുടേയും, സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. നഗരസഭാ കൗൺസിലർ സോണിയ ജയ്ബി,ജില്ല നേഴ്സിംഗ് ഓഫീസർ ഒ ഡോളി , സെൻ്റ് ജോൺസ് ഡയറക്ടർ ബ്രദർ ബൈജു വാലുപറമ്പിൽ ,സെൻ്റ് ജോൺസ് നേഴ്സിംഗ് കോളേജ് പ്രിൻസിപ്പാൾ ആൻമേരി, ഡോ അനൂപ്, ഡോ സുരേഷ് വർഗീസ്, തുടങ്ങി നിരവധി ആരോഗ്യ പ്രവർത്തകർ പങ്കെടുത്ത് സംസാരിച്ചു.