ദി എയ്ഡഡ് സ്കൂൾ ടീച്ചേഴ്സ് കോ ഓപ്പറേറ്റീവ് സൊസൈറ്റി വാർഷിക പൊതുയോഗവും യാത്രയയപ്പ് സമ്മേളനവും കട്ടപ്പനയിൽ നടന്നു
.എയ്ഡഡ് സ്കൂൾ ടീച്ചേഴ്സ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ 54 മത് വാർഷിക പൊതുയോഗവും യാത്രയയപ്പ് സമ്മേളനവും കട്ടപ്പനയിൽ നടന്നത്.
140 കോടി രൂപായുടെ ആസ്തിയോടെയും ക്ലാസ് – 1 സൂപ്പർ ഗ്രേഡായും പ്രവർത്തിക്കുന്ന സൊസൈറ്റി സഹകരണ മേഖലയുടെയും എയ്ഡഡ് സ്കൂളുകളുടെയും തിലകക്കുറിയായി മാറിയിരിക്കുകയാണ്.
വായ്പ്പകൾ 8.40% പലിശയ്ക്ക് നൽകി കൃത്യമായി വായ്പ തിരികെ അടയ്ക്കുന്ന അംഗങ്ങൾക്ക് 85% റിബേറ്റ് നൽകുന്നത് മാതൃക പരമാണ്.
വാർഷിക പൊതുയോഗത്തിന് ശേഷം നടന്ന യാത്രയയപ്പ് സമ്മേളനം കട്ടപ്പന നഗരസഭ ചെയർപേഴ്സൺ ബീനാ ടോമി ഉദ്ഘാടനം ചെയ്തു.
തുടർന്ന് സർവ്വീസിൽ നിന്ന് വിരമിക്കുന്ന അദ്യാപകർക്ക് ഉപഹാരങ്ങൾ നൽകി ആദരിച്ചു. യോഗത്തിൽ അവാർഡ് ജേതാക്കളായ അദ്യാപകരേയും ആദരിച്ചു.
സൊസൈറ്റിയുടെ നീതി പേപ്പർമാർട്ട് സ്വന്തമായി നിർമ്മിച്ച് പുറത്തിറക്കിയ സ്പാർക്ക് നോട്ട് ബുക്കിന്റ് ഡിസൈനിംഗ് വർക്കുകൾ ചെയ്ത വിദ്യാർത്ഥികൾക്കും ഉപഹാരങ്ങൾ നൽകി.
സൊസൈറ്റിയുടെ വളർച്ചയിൽ മുഖ്യ പങ്ക് വഹിച്ച മുൻ പ്രസിഡന്റ് VD എബ്രാഹാമിന്റ് ഫോട്ടോ അനാശ്ചാതനവും നഗരസഭ അദ്ധ്യക്ഷ നിർവ്വഹിച്ചു..
നീതി പേപ്പർമാർട്ട് & ഓഫീസ് സ്റ്റേഷനറി സ്റ്റോറിൽ നിന്ന് പ്രമുഖ കമ്പനികളുടെ പഠനോപകരണങ്ങൾ, ഓഫീസ് സ്റ്റേഷനറി , ഗിഫ്റ്റ് & ഫാൻസി ഐറ്റംസ്. പേപ്പറുകൾ, ആർട്ട് മെറ്റീരിയൽസ്, തുടങ്ങിയ പൊതുവിപണിയെ അപേക്ഷിച്ച് മിതമായ നിരക്കിലാണ് നൽകുന്നത്.
വാർഷിക യോഗത്തിൽ സൊസൈറ്റി പ്രസിഡന്റ് ജോർജുകുട്ടി എം.വി അദ്ധ്യക്ഷനായിരുന്നു..
വൈസ് പ്രസിഡന്റ് ഷേർളി .കെ. പോൾ ,
ഡയറക്ടർമാരായ സിബിച്ചൻ തോമസ്, സാബു കുര്യൻ, ദീപു ജേക്കബ്, സെക്രട്ടറി എബ്രഹാം ഡൊമിനിക് തുടങ്ങിയവർ സംസാരിച്ചു.