വരൾച്ച ബാധിത പ്രദേശം കൃഷി വകുപ്പിൻ്റെ സന്ദർശനം വെറും പ്രഹസനം കർഷക കോൺഗ്രസ്
ഇടുക്കി ജില്ലയിൽ കൊടുംവേനലിൽ 50 ശതമാനത്തിലക്കികം കൃഷികൾ കരിഞ്ഞുണങ്ങി 50 വർഷങ്ങൾക്ക് മുമ്പാണ് ഇങ്ങനെ ഒരു കാലാവസ്ഥ ഉണ്ടായത് ഏലവും കുരുമുളകും കപ്പയും ,വാഴയും പച്ചക്കറികൾ അടക്കം എല്ലാ കൃഷിയേയും ഉണക്ക് ഗുരുതരമായി ബാധിച്ചു, ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട കൃഷിയായ ഏലത്തിനെ ആണ് ഏറ്റവും ഗുരുതരമായി ബാധിച്ചത് , കൃഷിനാശം വിലയിരുത്താൻ വേണ്ടി കൃഷി വകുപ്പിൻ്റെ സന്ദർശനം വെറും പ്രഹസനമായി മാറിയെന്ന് കർഷക കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ്, ആൻ്റണി കുഴിക്കാട്ട് ആരോപിച്ചു, കൃഷിനാശം സംഭവിച്ച സ്ഥലങ്ങളിൽ വേണ്ട വിധം പരിശോധന നടത്തിയില്ല, കർഷക പ്രതിനിധികളുമായോ സംഘടനകളുമായോ കൂടി കാഴ്ച നടത്തിയില്ല, ആയതിനാൽ വൃക്തമായ കണക്കോ ‘കൃഷി നാശത്തിൻ്റെ ആഴമോ ഇവർക്ക് മനസിലാക്കാൻ കഴിഞ്ഞിട്ടില്ല, കൃഷി ഡിപ്പാർട്ട്മെൻ്റ് പറയുന്നതിലും എത്രയോ ഭീകരമാണ് ഉണക്കിൻ്റെ അവസ്ഥ ദുരിത കയത്തിലായ കർഷകരെ സംരക്ഷിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ അടിയന്തിര നടപടി സ്വീകരിക്കണം, കാർഷിക പാക്കേജ് പ്രക്യാപിക്കണം, ഇടുക്കിക്ക് നേരത്തേ പ്രക്യാപിച്ച പതിനെണ്ണായിരം കോടിയുടെ പാക്കേജ് കാർഷിക മേഖലയിൽ ഉടൻ നടപ്പിലാക്കണം, ജപ്തിനടപടികൾ അയ സാനിപ്പിക്കണം, പലിശ ഇളവും ലോണുകൾക്ക് മോറട്ടോറിയവും സമയബന്ധിതമായി പ്രക്യാപിക്കണമെന്ന് കർഷക കോൺഗ്രസ് ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു,ജില്ലാ പ്രസിഡൻ്റ് ആൻ്റണി കുഴിക്കാട്ട് അദ്ധ്യക്ഷത വഹിച്ചു, നേതാക്കളായ ജോസ് മുത്തനാട്ട് ടോമി പാലയ്ക്കൽ തുടങ്ങിയവർ സംസാരിച്ചു