നാട്ടുവാര്‍ത്തകള്‍
യൂത്ത് കോൺഗ്രസ് ദേശീയപാത ഓഫീസ് ഉപരോധിച്ചു


മൂന്നാർ : ദേശീയപാതയോരത്ത് കിടന്ന ഇരുമ്പുസാധനങ്ങൾ ഡി.വൈ.എഫ്.ഐ. നേതാവ് കടത്താൻശ്രമിച്ച സംഭവം ഒതുക്കാൻ ശ്രമിച്ച കരാറുകാരനും ദേശീയപാത ഉദ്യോഗസ്ഥർക്കുമെതിരേ നടപടി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ദേവികുളത്തെ ദേശീയപാത ഓഫീസ് ഉപരോധിച്ചു. മുൻ എം.എൽ.എ. എ.കെ.മണി ഉദ്ഘാടനം ചെയ്തു. ജി.മുനയാണി, എ. ആൻഡ്രൂസ്, സി. നെൽസൺ, മാർഷ് പീറ്റർ തുടങ്ങിയവർ പങ്കെടുത്തു.