നാട്ടുവാര്‍ത്തകള്‍
കാർ മറിഞ്ഞ് മൂന്നുപേർക്ക് പരിക്ക്


ചെറുതോണി : കൈവരിയില്ലാത്ത പാലത്തിൽനിന്ന് കാർ തോട്ടിലേക്ക് മറിഞ്ഞ് മൂന്ന് പേർക്ക് പരിക്ക്. അടിമാലി സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. അടിമാലി-കുമളി ദേശീയപാതയിൽ ചേലച്ചുവടിനുസമീപം തിങ്കളാഴ്ച രാവിലെ ആറരയോടെയായിരുന്നു അപകടം. വണ്ണപ്പുറത്തുനിന്ന് അടിമാലിക്ക് പോയ കുടുംബത്തിലെ മൂന്നുപേരാണ് അപകടത്തിൽപ്പെട്ടത്. ഇവരെ നാട്ടുകാർ ചേർന്ന് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. അടിമാലി-കുമളി ദേശീയപാതയിലെ കൈവരികൾ ഇല്ലാതെ അപകടക്കെണിയായ പാലത്തിന്റെ കൈവരികൾ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പലതവണ പൊതുമരാമത്തുവകുപ്പ് അധികാരികൾക്ക് പരാതി നൽകിയിട്ടും നടപടിയുണ്ടായിട്ടില്ല.