ഹൈറേഞ്ചിലെ തോട്ടം മേഖല കരിഞ്ഞ് നശിക്കുമ്പോൾ മുഖ്യമന്ത്രി ഉലകും ചുറ്റി ആഘോഷിക്കുകയാണന്ന് UDF ജില്ലാ സമിതി.
കടുത്ത വരൾച്ചയിൽ ഹൈറേഞ്ച് മേഖല കരിഞ്ഞുണങ്ങുകയാണ്.
40% സ്ഥലത്തെ ഏലം കൃഷി ഉൾപ്പെടെ പൂർണ്ണമായി കരിഞ്ഞ് നശിച്ചു.
ബാങ്ക് വായ്പ എടുത്തും പലിശക്ക് വാങ്ങിയും കൃഷി ഇറക്കിയ കർഷകർ ആത്മഹത്യയുടെ വക്കിലാണ് എത്തി നിൽക്കുന്നത്.
കരിഞ്ഞുണങ്ങിയ തോട്ടങ്ങൾ പൂർണ്ണമായും പുനർ കൃഷി ചെയ്യേണ്ട അവസ്ഥയിലാണ്.
എന്നാൽ സർക്കാരിന്റ് ഭാഗത്തു നിന്നും കർഷകർക്ക് അനുകൂലമായ യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
ഒരു സർക്കാർ ഉദ്യേഗസ്ഥൻ പോലും കർഷകന്റ് കൃഷി ഭൂമി സന്ദർശിച്ചിട്ടുമില്ല
ഈ സാഹചര്യത്തിലാണ് UDF ജില്ലാ ഉന്നത സമിതി കർഷകരുടെ സ്ഥലം സന്ദർശിക്കുകയും അവറുടെ വിഷമങ്ങൾ കേൾക്കുകയും ചെയ്തത്.
കാഞ്ചിയാർ, കൽത്തൊട്ടി, വള്ളക്കടവ്,ആനവിലാസം, അടിമാലി തുടങ്ങിയ സ്ഥലങ്ങൾ സംഘം സന്ദർശിച്ചു.
ജില്ലയെ വരൾച്ച ബാധിത പ്രദേശമായി പ്രഖ്യാപിച്ച് കർഷകർക്ക് വേണ്ട സഹായങ്ങൾ ചെയ്യുന്നതിന് സർക്കാർ തയ്യാറാകണമെന്ന് UDF ജില്ല ചെയർമാൻ ജോയി വെട്ടിക്കുഴി പറഞ്ഞു.
കർഷകരെ സഹായിക്കേണ്ട റവന്യൂ- കൃഷി വകുപ്പുകൾ കുറ്റകരമായ അനാസ്ഥയാണ് കാണിക്കുന്നതെന്നും കർഷകരുടെ ഭൂമി സന്ദർശിക്കാതെ എടുത്ത് കണക്ക് പൊട്ട തെറ്റാണന്നും UDF കൺവീനർ എം.ജെ ജേക്കബ് പറഞ്ഞു
കർഷകൻ കരിഞ്ഞ് ഉണങ്ങി ഇരിക്കുന്ന സമയത്ത് അവന്റ് കണ്ണിർ കാണതെ മുഖ്യ മന്ത്രി ഉലകം ചുറ്റി നടക്കുക കായണന്നും ജില്ലയുടെ മന്ത്രിയെ കാണാനില്ലന്നും മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കെ.എം.എ ഷുക്കൂർ പറഞ്ഞു.
കർഷകരുടെ ദുരിതം മാറ്റുന്നതിന് സർക്കാർ തയ്യാറായില്ലങ്കിൽ കർഷകരെ അണിനിരത്തി ശക്തമായ സമരത്തിന് UDF നേത്യത്വം നൽകുമെന്നും നേതാക്കൾ പറഞ്ഞു.
സി എം പി ജില്ലാ പ്രസിഡന്റ് കെ.എ കുര്യൻ, ജോർജ് ജോസഫ് പടവൻ, ഒ. ആർ ശശി, ജോമോൻ തെക്കേൽ ,അനീഷ് മണ്ണൂർ എന്നിവരും സംഘത്തിനൊപ്പം ഉണ്ടായിരുന്നു.