സംസ്ഥാന തല പ്രസിദ്ധീകരണത്തിന്. വരൾച്ച കുടിവെള്ള വിതരണത്തിന്‌ഫണ്ട് അനുവദിച്ചും കൃഷി നാശത്തിന് നഷ്ടപരിഹാരം നൽകിയുംകാർഷിക പുനരുദ്ധാരണ പദ്ധതികൾ തയ്യാറാക്കി നടപ്പാക്കിയും ജനങ്ങളെ സഹായിക്കണം വർഗീസ് വെട്ടിയാങ്കൽ.
വരൾച്ച മൂലം സംസ്ഥാന വ്യാപകമായി കൃഷി നാശം സംഭവിച്ചിരിക്കുന്നതിനാലും കുടിവെള്ളമില്ലാത്ത ഗുരുതരമായ സാഹചര്യം ഉള്ളതിനാലും കേരള സംസ്ഥാനത്തെ വരൾച്ച ബാധിത സംസ്ഥാനമായി പ്രഖ്യാപിച്ച് ജനങ്ങളെ സഹായിക്കുവാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തയ്യാറാകണമെന്ന് കേരള കർഷക യൂണിയൻ സംസ്ഥാന പ്രസിഡണ്ട് വർഗീസ് വെട്ടിയാങ്കൽ ആവശ്യപ്പെട്ടു………. സംസ്ഥാന സർക്കാർ ആവശ്യമായ റിപ്പോർട്ടുകൾ തയ്യാറാക്കി കേന്ദ്ര സർക്കാരിന് സമർപ്പിക്കണം. കുടിവെള്ളക്ഷാമം രൂക്ഷമായ സ്ഥലങ്ങളിൽ കുടിവെള്ളമെത്തിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും ഫണ്ട് അനുവദിക്കണം. ……. വ്യാപകമായ കൃഷികൾ നശിച്ചതിനാൽ കർഷകരും തൊഴിലാളികളും നേരിട്ടും ഇതര ജനങ്ങൾ പരോക്ഷമായും ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലായിരിക്കുന്നു. കൃഷി നാശം സംഭവിച്ചവർക്ക് അടിയന്തരമായി നഷ്ടപരിഹാരം നൽകണം.നിലവിലുള്ള കാർഷിക – കാർഷികേതരവായ്പകളുടെ തിരിച്ചടവ് കാലാവധി നാല് വർഷത്തേക്ക് ദീർഘിപ്പിക്കുകയും ഈ കാലയളവിലെ പലിശ എഴുതി തള്ളുകയും ചെയ്യണം. കാർ ഷിക പുനരുദ്ധാരണത്തിന് അഞ്ചാം വർഷം മുതൽ തിരിച്ചടവ് കാലാവധിയിൽ പലിശ രഹിത വായ്പകളനുവദിക്കണം.
തിരിച്ചടവ് ആരംഭിക്കുന്ന സമയം മുതൽ നിശ്ചിത ശതമാനം പലിശ ഈടാക്കണം. ഇതിനാവശ്യമായ തുക കേന്ദ്ര-സംസ്ഥാന സർക്കാരുകൾ 60,40 ശതമാനം അനുപാതത്തിൽ അനുവദിക്കണം. കേരളകോൺഗ്രസ് സംസ്ഥാന ഉന്നതാധികാരസമിതിയംഗം കൂടിയായ വർഗീസ് വെട്ടിയാങ്കൽ ആവശ്യപ്പെട്ടു.