തൂക്കുപാലം ടൗണിലൂടെ കക്കുസ് മാലിന്യം ഒഴുകുന്നത് കാല്‍നട യാത്രക്കാര്‍ക്കും വ്യാപാരികള്‍ക്കും വിനയാകുന്നു
നെടുങ്കണ്ടം: തൂകകക്കുപാലം ടൗണിലൂടെ കക്കുസ് മാലിന്യം ഒഴുകുന്നത് കാല്‍നട യാത്രക്കാര്‍ക്കും വ്യാപാരികള്‍ക്കും വിനയാകുന്നു. വിനോദ സഞ്ചാര കേന്ദ്രമായ രാമക്കല്‍മേട്ടിലേക്കുള്ള റോഡിലൂടെയാണ് മലിനജലം ഒഴുകുന്നതും കെട്ടികിടക്കുന്നതും. നെടുങ്കണ്ടം,പാമപാടുംപാറ,കരുണാപുരം എന്നീ മൂന്ന് പഞ്ചായത്തുകള്‍ ഉള്‍പ്പെട്ടതാണ് തൂക്കുപാലം. നെടുങ്കണ്ടം പഞ്ചായത്തിന്റെ പരിധിയില്‍ പെട്ട സെന്‍ട്രല്‍ ജംങ്ഷനിലെ റോഡിലൂടെയാണ് കക്കുസ് മാലിന്യം നാളുകളായി ഒഴുകുന്നത്. ടൗണിലെ വിവിധ സ്ഥാപനങ്ങളിലെ കക്കുസ് മാലിന്യങ്ങളാണ് റോഡിലൂടെ ഒഴുകുന്നത്. ടൗണിലെ വ്യാപാരികള്‍ പഞ്ചായത്തിലും ആരോഗ്യ വകുപ്പിലും പല തവണ പരാതി നല്‍കിയിട്ടും യാതൊരു നടപടിയുമില്ല. ഒടുവില്‍ നവ കേരള സദസിലും പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ലെന്നാണ് വ്യാപാരികഹ പറയുന്നത്.കൊച്ചുകുട്ടികളടക്കമുള്്‌ള യാത്രക്കാര്‍ ഈ മലിന ജലത്തിലൂടെയാണ നടക്കുന്നത്. കക്കുസ് മാലിന്യത്തോടൊപ്പം ചപ്പ് ചവറുകളടക്കമുള്ള മാലിന്യങ്ങള്‍ കെട്ടി കിടപ്പുണ്ട്. ഞായറാഴ്ച ദിവസങ്ങളില്‍ വഴിയോര വ്യാപാരികള്‍ സാധനങ്ങള്‍ നിരത്തി വ്യാപാരം നടത്തുന്നതിന്റെ സമീപത്താണ് മാലിന്യങ്ങള്‍ കെട്ടി കിടക്കുന്നത്.
വിവിധ സാംക്രമിക രോഗങ്ജള്‍ പിടിപെടാന്‍ സാധ്യത ഏറെയാണ്. ചിലയിടങ്ങളില്‍ കൊതുകും കൂത്താടികളും മുട്ടിയിട്ട് പെരുകിയിരിക്കുകയാണ്. ആരോഗ്യ വകുപ്പ് തലങ്ങും വിലങ്ങും പോകുന്നത് ഇതുവഴിയാണ്. കടുത്ത വേനലിലും തൂക്കുപാലം ടൗണിലൂടെ മലിന ജലം ഒഴുകുന്നത് കാണാം. റോഡിനോട് ചേര്‍ന്ന് ഓടപോലെയാണ് മലിന ജലം ഒഴുകുന്നത്. ചിലപ്പോള്‍ ദുര്‍ഗന്ധം വമിക്കുന്നുമുണ്ട്. ശുചിത്യം ഉറപ്പാക്കേണ്ടവര്‍ ഇതൊന്നും കണ്ടില്ലെന്ന് നടിക്കുകയാണ്.
ഈച്ചയും കൊതുകും മൂല്യം സമീപത്തെ ബേക്കറികളിലും ഹോട്ടലുകളിലും കയറി സാധനങ്ങള്‍ വാങ്ങാന്‍ പോലും ആളുകള്‍ മടിക്കുകയാണ്.
പൊതുജനാരോഗ്യം കണക്കിലെടുത്ത് ബന്ധെപ്പട്ട അധികാരികള്‍ നടപടികള്‍ സ്വീകരിക്കേണ്ടതാണ്. m