കട്ടപ്പന നഗരസഭയിലെ ഇരുപതേക്കർ -തൊവരയാർ റോഡിന് ശാപമോഷം
കട്ടപ്പന മുനിസിപ്പാലിറ്റി പരിധിയിലുള്ള ഇരുപതേക്കർ-തൊവരയാർ റോഡാണ് വർഷങ്ങളായി തകർന്ന് കിടന്നിരുന്നത്.ഇതിനെതിരെ നിരവധി പ്രതിഷേധങ്ങൾ ഉയർന്നതോടെ മന്ത്രി റോഷി അഗസ്റ്റിൻ 25 ലക്ഷവും വാർഡ് കൗൺസിലർ ലീലാമ്മ ബേബി 10 ലക്ഷം രൂപയും അനുവദിച്ചിരുന്നു.എന്നാൽ പ്രഖ്യാപനമല്ലാതെ
റോഡ് നിർമ്മാണം യാഥാർത്ഥ്യത്തിലേക്ക് എത്തിയില്ല.റോഡ് നിർമ്മാണം ഉടനടി ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ കഴിഞ്ഞ വിഷു ദിനത്തിൽ പ്രത്യക്ഷ സമരത്തിലേക്ക് എത്തിയതോടെ കൗൺസിലർ ലീലാമ്മ ബേബി നഗരസഭയിൽ കൂടുതൽ സമ്മർദ്ദം ചെലുത്തിയതോടെ ഉടനടി റോഡ് നവീകരണം ആരംഭിക്കുകയായിരുന്നു.കക്കാട്ടുകടയിൽ നിന്നും വെള്ളയാംകുടി ഭാഗത്ത് നിന്നും താലൂക്ക് ആശുപത്രിയിലേക്ക് എത്തുന്നതിനുള്ള എളുപ്പമാർഗം കൂടിയാണ് ഈ റോഡ്.76 മീറ്റർ കോൺക്രീറ്റും
310 മീറ്റർ ടാറിംഗുമാണ് നിലവിൽ പൂർത്തിയാക്കിയത്.അതെ സമയം റോഡ് നിർമ്മാണം ആരംഭിച്ചതിലുള്ള സന്തോഷം നാട്ടുകാർ പ്രകടിപ്പിച്ചു.മന്ത്രി റോഷി അഗസ്റ്റിൻ പ്രഖ്യാപിച്ച 25 ലക്ഷം രൂപ കൂടി ലഭിക്കുകയാണങ്കിൽ റോഡിന്റെ ബാക്കി നിർമ്മാണവും പൂർത്തിയാക്കുവാൻ കഴിയും