San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

സെന്റ് തോമസ് വോളി, “ചേറ്റുകുഴി കളത്തിൽ ബ്രദേഴ്സ്” ജേതാക്കൾ





കട്ടപ്പന : ഇരട്ടയാർ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിന്റെ പൂർവ്വ വിദ്യാർത്ഥി മഹാസമ്മേളനത്തിന്റെ പ്രചരണാർത്ഥം ഇരട്ടയാർ സെന്റ് തോമസ് ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ നടന്ന ജില്ലാതല വോളിബോൾ ടൂർണമെന്റിൽ  ചേറ്റുകുഴി കളത്തിൽ ബ്രദേഴ്സ് ജേതാക്കളായി. ഈരാറ്റുപേട്ട വോളി ക്ലബ്ബ് റണ്ണേഴ്സ്സപ്പയി.മത്സരത്തിൽ ജില്ലയിലെ എട്ടു പ്രമുഖ ടീമുകൾ പങ്കെടുത്തു. ഇരട്ടയാർ കട്ടപ്പന മേഖലകളിലെ, ആദ്യകാല ദേശീയ,സംസ്ഥാന താരങ്ങളെ ഉൾപ്പെടുത്തി  പ്രദർശന വോളിബോൾ മത്സരവും സംഘടിപ്പിച്ചു. ആയിരക്കണക്കിന് ആളുകളാണ് കാഴ്ചക്കാരായി എത്തിയത്. ഇരട്ടയാർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ജിഷ ഷാജി ടൂർണമെന്റ് ഉദ്ഘാടനം നിർവഹിച്ചു. പൂർവ്വ വിദ്യാർഥി സംഗമത്തിന്റെ രക്ഷാധികാരി റവ:മോൺ ജോസ് കരിവേലിക്കൽ മുഖ്യാതിഥിയായി. ഇരട്ടയാർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ട് ശ്രീ ജിൻസൺ വർക്കി  വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. പൂർവവിദ്യാർഥി സംഗമം ജനറൽ കൺവീനർ ശ്രീ ഷാജിമോൻ എ കെ (ബുക്കാ ) ചീഫ് കോഡിനേറ്റർ ശ്രീ വിനോദ് പി പി, ഫാ : ലൂക്ക് തച്ചാ പറമ്പിൽ, ഗ്രാമപഞ്ചായത്ത് അംഗം ശ്രീ റെജി ഇലിപുലിക്കാട്ട്, ശ്രീ ബേബി പതിപ്പള്ളി, ശ്രീ സജിദാസ് മോഹൻ, ശ്രീ മോഹനൻ പി ആർ, ശ്രീ റെജി ഡൊമിനിക്, ശ്രീ രാജീവ് വാസു, ശ്രീ സുകുമാരൻ,ശ്രീമതി ബിന്ദു ഷിബു, ശ്രീമതി ബിൻസി ജോസി, ശ്രീമതി രമണി,തുടങ്ങിയവർ സന്നിഹിതരായിരുന്നു.. ടൂർണമെന്റിന്  ശ്രീ വിപിൻ കെ രാജു, ശ്രീ അനീഷ് വാതല്ലൂർ ,  കൈരളി നത്തുകല്ല് ലൈബ്രറി ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകി.. വിജയികൾക്ക്  ക്യാഷ് അവാർഡും ട്രോഫിയും  സമ്മാനിച്ചു..









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!